രജനികാന്തിന്റെ വീടിന് മുമ്പിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം
രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്ത് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നൈ സ്വദേശി മുരുകേശൻ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്
ചെന്നൈ :രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആരാധകരിൽ ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രജനികാന്തിന്റെ വീടിന് മുന്നിലാണ് ആരാധകൻ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്ത് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നൈ സ്വദേശി മുരുകേശൻ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. രജനികാന്തിന്‍റെ വസതിക്ക് മുന്നില്‍ ആരാധകരുടെ കുത്തിയിരിപ്പ് പ്രതിഷേധവും തുടരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു പിന്മാറ്റം. തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത് തന്നെയാണ് പ്രഖ്യാപിച്ചത്. വാക്കു പാലിക്കാനാകാത്തതിൽ കടുത്ത വേദനയുണ്ട്. കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നവരും ദുഃഖിക്കാൻ ഇടവരരുതെന്നായിരുന്നു രജനീകാന്ത് ട്വിറ്ററിൽ കുറിച്ചിരുന്നത്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. തൻ്റെ പാർട്ടിയുടെ പേരും ചിഹ്നവും അടക്കം ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും എന്നായിരുന്നു അദ്ദേഹം നേരത്തെ അറിയിച്ചത്. എന്നാൽ ഇതിനിടെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ട് വർഷം മുൻപ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ് രജനി. അതിനാൽ തന്നെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ സ്വന്തം കുടുംബത്തിൽ നിന്നു തന്നെ വലിയ എതിർപ്പാണുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ ആശുപത്രി വാസം ദൈവം തന്ന സൂചനയായി കാണുന്നുവെന്നാണ് രാഷ്ട്രീയ പ്രവേശം ഉപേക്ഷിച്ചുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് രജനി പറഞ്ഞത്
രണ്ടു വർഷങ്ങൾക്കുമുൻപ് രജനി മക്കൾ മൻട്രം രൂപീകരിച്ചതോടെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ശ്രുതി പരന്നത്. ആധ്യാത്മികതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്ന് വ്യക്തമാക്കിയ രജനി ബിജെപിയോടു കൈകോർക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഡിസംബർ 31ന് പാർട്ടി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.