തമിഴ് സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു 'അണ്ണാത്തെ' എന്ന സിനിമയുടെ ഷൂട്ടിംഗ്. സെറ്റിലുണ്ടായിരുന്ന എട്ട് പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്
ഹൈദ്രബാദ് :തമിഴ് സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് നിരീക്ഷണത്തിനായാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു ‘അണ്ണാത്തെ’ എന്ന സിനിമയുടെ ഷൂട്ടിംഗ്. സെറ്റിലുണ്ടായിരുന്ന എട്ട് പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം രജനീകാന്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായരുന്നു. തുടർന്ന് കഴിഞ്ഞദിവസം രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.നാല്‍പത്തഞ്ച് ദിവസത്തേക്കായിരുന്നു റാമോജയിൽ ഷൂട്ട് ഷെഡ്യൂള്‍ ചെയ്തിരുന്നത്. രോഗം വരാതിരിക്കാനായി നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് അണ്ണാത്തെയുടെ സെറ്റിലൊരുക്കിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.പുതിയ ചിത്രം അണ്ണാത്തെയുടെ ചിത്രീകരണത്തിനായി കഴിഞ്ഞ ഒരാഴ്ചയായി ഹൈദരാബാദിലായിരുന്നു രജനികാന്ത്. എന്നാല്‍ ചിത്രീകരണ സംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു