ഡാലസില്‍ കനത്ത മഴക്കും വെള്ളപൊക്കത്തിനും സാധ്യതയെന്ന് റിപ്പോര്‍ട്ട്

മഴയ്ക്കും ശക്തമായ കാറ്റിനും ഹെയ്‌ലിനും സാധ്യതയുള്ളതിനാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

0

ഡാലസ്: ഡാലസ് ഫോര്‍ട്ട്!വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ ഏപ്രില്‍ 30 ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ കനത്ത മഴയ്ക്കും, വെള്ളപൊക്കത്തിനും സാധ്യതയുണ്ടെന്ന് നാഷനല്‍ വെതര്‍ സര്‍വ്വീസ് മുന്നറിയിപ്പ് നല്‍കി.

മഴയ്ക്കും ശക്തമായ കാറ്റിനും ഹെയ്‌ലിനും സാധ്യതയുള്ളതിനാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. റഡ്‌റിവര്‍ വാലിയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുക എന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച 40 മുതല്‍ 60 ശതമാനം വരെ ഇടിമിന്നലിനുള്ള സാധ്യതയും, മഴയും ഫോര്‍ട്ട്‌വര്‍ത്ത് വിമാനത്താവള പരിസരത്തുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മഴ ശക്തിപ്പെടുന്നതോടെ വെള്ളത്തിന്റെ ഒഴുക്കും വര്‍ധിക്കുമെന്നും വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ഒഴുക്കുള്ള പ്രദേശങ്ങള്‍ കണ്ടാല്‍ വാഹനം മുന്നോട്ടെടുക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. ഏപ്രില്‍ മാസം ഇതുവരെ ഈ മേഖലകളില്‍ 6.74 ഇഞ്ച് മഴ ലഭിച്ചു. ഇത് റെക്കൊര്‍ഡാണ്. വെതര്‍ സര്‍വ്വീസ് യഥാസമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ഗൗരവത്തിലെടുത്തു അപകടങ്ങള്‍ ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

You might also like

-