ഒറ്റമഴയിൽമുന്നാറിനെ മുക്കാലും പ്രളയത്തിൽ മുക്കിയത് കെ എസ് ഇ ബി യും സ്വകാര്യ റിസോർട്ട് ഉടമയും ചേർന്ന്

ഒരു ദിവസത്തെ മഴയിൽ പഴയ മൂന്നാർ വെള്ളത്തിൽ മൂടപ്പെട്ടതിന് മറ്റൊരു കാരണം മൂന്നാർ ഹെഡ് വർക്സ് ഡാമിനുള്ളിലെ അശാസ്ത്രീയ നിർമ്മാണമാണ് കെ എസ് ബി യുടെ അതിനതയിലുള്ള ഹൈഡൽ പാർക്ക് മോടി പിടിപ്പിക്കുന്നതിനായ് ജലാശയം മണ്ണിട്ട് നികത്തി ഏക്കറുകണക്കിന് ചതുപ്പുനിലം കരയാക്കിമാറ്റുകയും ചെയ്തതാണ്

0

മൂന്നാർ : കാലവർഷം ആരംഭിച്ച ആദ്യദിവസം തന്നെ പഴയ മൂന്നാർ വെള്ളത്തിനടിയിലായി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മഴയുടെ തോത് കുറവായിരുന്നെങ്കിലും മൂന്നാർ മണിക്കൂറുകൾക്കകം വെള്ളം കൊണ്ട് മൂടുകയായിരുന്നു . ഒറ്റമഴ പെയ്തപ്പോഴേക്കും മൂന്നാർ മുങ്ങി പോകാൻ കാരണം പഴയമുന്നറിൽ പുഴകൾ മുടികൊണ്ടുള്ള നിർമാണമാണ്
ടാറ്റ കമ്പനിയുടെ മൈതാനത്തിനു സമീപം അനധികൃത നിർമ്മിക്കുന്ന കെട്ടിടം ഇതുവഴിയുള്ള തോട് മുടികൊണ്ടാണ്ന്ന ആക്ഷേപമുണ്ട് . ടാറ്റ കമ്പനി തൊഴിലാളി യൂണിനുവേണ്ടി വീട് നൽകിയ ഭൂമി യൂണിയൻ നേതാവ് പിന്നീട് സ്വകാര്യ വ്യക്തിക്ക് വില്പന നടത്തുകയായിരുന്നു മുപ്പതു സെന്റോളം വരുന്ന സ്ഥലത്തു ഇപ്പോൾ ആറു നിലകളോട് കൂടിയ കൂറ്റൻ കെട്ടിടമാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നതു മൂന്നാർ ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖലയിൽ മുന്ന് നിലകളിൽ കൂടുതൽ ഉള്ള കെട്ടിടങ്ങൾ നിർമ്മിക്കാൻ പാടില്ലെന്നിരിക്കെയാണ് വൻകിട ഹോട്ടൽ ഇവിടെ നിർബാധം പണിതു കൊണ്ടിരിക്കുന്നത് . കെ ഡി എച്ച് വില്ലേജിലെ സർവേ നമ്പർ 61 / 6 ൽ പെട്ട ഭൂമിയിലെ നിർമ്മാണം ദേവികുളം സബ് കളക്ടർ വിലക്കിയതാണെങ്കിലും ജില്ലാ കളക്ടർ നൽകിയ പ്രത്യക അനുമതിയിലാണ് കിട്ടിട നിർമാണം പുരോഗമിക്കുന്നത്

1965 ടാറ്റ കമ്പനി എസ്റ്റേറ്റ് യൂണിയൻ ഓഫ് സൗത് ഇന്ത്യന് വേണ്ടി യൂണിയൻ പ്രസിഡണ്ട് ആയിരുന്ന ഡോ: പി എച്ച് ഡാനിയേൽ എന്നയാളുടെ പേരിൽ ദേവികുളം സബ് രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തു നല്കിയിട്ടുള്ളതാണ് . ഈ സ്ഥലം പിന്നീട് കോയമ്പത്തൂർ രജിസ്റ്റർ ഓഫീസിൽ 1991 ൽ 19 സെന്റ് സ്ഥലം മുന്നാറിലെ കോൺഗ്രസ്സ് നേതാവായ ആർ കൂപ്പു സ്വാമിയുടെ പേരിലും അവശേഷിക്കുന്ന 11 സെന്റ് സ്ഥലം 2005 ൽ യൂണിയൻ വർക്കിങ് പ്രസിഡന്റായ പി ആർ തോമസിന് തീറാധാരം ലഭിക്കുകയായിരുന്നു . കെ ഡി എച്ച് വില്ലേജ്ജ് ഓഫീസർ നടത്തിയ സ്ഥലപരിശോധനയിൽ ഭൂമിയുടെ അവകാശം സംബന്ധിച്ച് അതിന്റെ ക്രയവിക്രയം സംബന്ധിച്ചു നിരവധി ക്രമക്കേടുകൾ കണ്ടെത്തി റിപ്പോർട് ചെതിരുന്നു വെങ്കിലും ഇതൊന്നു പരിഗണിക്കാതെ ഭൂമി ഒടുവിൽ കൈമാറ്റം ചെയ്തകിട്ടിയ ആലപ്പുഴ സ്വദേശിക്ക് ആറു നിലകളുള്ള കെട്ടിടം നിർമ്മിക്കാൻ ജില്ലകക്ടർ അനുമതി നാക്കുകയായിരുന്നു .
കെട്ടിടം നിർമ്മിക്കാൻ അനുമതി ലഭിച്ച ആലപ്പുഴ സ്വദേശികൾ സ്ഥലത്തുകൂടി ഒഴികൊണ്ടിരുന്ന വലിയ ജലസ്രോതസ്സ് മൂടുകയും തോട് മണ്ണിട്ട് നികത്തി കെട്ടിടം നിർമ്മകുകയുമായിരുന്നു കഴിഞ്ഞ പ്രളയത്തിനു ശേഷം നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ ജോലികൾ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കയാണ് . തോട് മുടപെട്ടതോടെ മലമുകളിൽ നിന്നും ഉത്ഭവിച്ചെത്തുന്ന വലിയ ജല പ്രവാഹം മുതിരപ്പുഴയാറിൽ എത്താതെ പ്രദേശത്തു വെള്ളക്കെട്ടായി മാറുകയായിരുന്നു .

ഒരു ദിവസത്തെ മഴയിൽ പഴയ മൂന്നാർ വെള്ളത്തിൽ മൂടപ്പെട്ടതിന് മറ്റൊരു കാരണം മൂന്നാർ ഹെഡ് വർക്സ് ഡാമിനുള്ളിലെ അശാസ്ത്രീയ നിർമ്മാണമാണ് കെ എസ് ബി യുടെ അതിനതയിലുള്ള ഹൈഡൽ പാർക്ക് മോടി പിടിപ്പിക്കുന്നതിനായ് ജലാശയം മണ്ണിട്ട് നികത്തി ഏക്കറുകണക്കിന് ചതുപ്പുനിലം കരയാക്കിമാറ്റുകയും ചെയ്തതാണ് . ഇതേതുടർന്ന് ഒരുദിവസം പെയ്ത വെള്ളപോലും ഉൾകൊള്ളാൻ മുതിരപ്പുഴയാറിന് കഴിയാതാവുകയും വെള്ളം കരകവിഞ്ഞു പഴയ മൂന്നാർ ടൗണിനെ മുക്കുകയുമായിരുന്നു വലിയ പ്രളയമുണ്ടായ കഴിഞ്ഞ തവണ ദിവസങ്ങളോളം തുടര്ച്ചയായി കനത്ത മഴ പെയ്യുകയും മറ്റു പെട്ടി ടം തുറന്നു വിടുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നാറിൽ വെള്ളം കയറിയതെങ്കിൽ ഇത്തവണ മഴ പെയ്തപ്പോഴേ മൂന്നാർ വെള്ളത്തിൽ മുടിയതിനു പ്രധാനകാരണം പള്ളിവാസൽ ജല വൈദുതി പദ്ധതിയുടെ റിസർവോയറിൽ മണ്ണിട്ട് നികത്തി വിനോദസഞ്ചാര മേഖല കെട്ടിപ്പടുത്തിയതാണ്. മുന്നാറിൽ ഇത്തവണ വെള്ളം കരകവിയാണ് കാരണം .
ഇതിനു പുറമെ മുന്നാറിലെ പുഴയോരങ്ങലോഡ് ചേർന്നുള്ള ചതുപ്പു നിലങ്ങൾ മുഴുവൻ കയ്യേറുകയും വൻകിട നിറമാനാണ് നടത്തുകയും ചെയ്തപ്പോൾ മുന്നാറിലെ മുന്ന് പുഴകളുടെയും നീരൊഴുക്ക് തടയപ്പെടുകയുണ്ടായത്
പുഴയോരത്തെ അശാസ്ത്രീയമായിട്ടുള്ള നിര്‍മ്മാണങ്ങള്‍ തടയുകയും നീരൊഴുക്ക് തടഞ്ഞു നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കുകയും അണക്കെട്ടിന്റെ ജലാശം പുനഃ ക്രമീകരിക്കുകയും ചെയ്തില്ലെങ്കിൽ മഴയൊന്നു വന്നാൽ മൂന്നാർ ഇനി മുക്കാലും മൂടും

You might also like

-