മഹാരാഷ്ട്രയിൽ പേമാരി ; മരണസംഖ്യ 30 ആയി, കര-വ്യോമ-ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു .

1974 ജൂലൈ അഞ്ചിനായിരുന്നു ഏറ്റവും കൂടുതൽ മഴ പെയ്ത ദിവസം. ആ ഒറ്റദിവസം കൊണ്ട് മുംബൈയിൽ പെയ്തത് 375.2 മില്ലിമീറ്റർ മഴ ആയിരുന്നു.

0

മുംബൈ :മഹാരാഷ്ട്രയിൽ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ് 2005ലെ പ്രളയം മാറ്റി നിർത്തിയാൽ 1974ലാണ് ഇതിനു മുമ്പ് മുംബൈയിൽ ഏറ്റവും കൂടുതൽ മഴ പെയ്തിട്ടുള്ളത്. 1974 ജൂലൈ അഞ്ചിനായിരുന്നു ഏറ്റവും കൂടുതൽ മഴ പെയ്ത ദിവസം. ആ ഒറ്റദിവസം കൊണ്ട് മുംബൈയിൽ പെയ്തത് 375.2 മില്ലിമീറ്റർ മഴ ആയിരുന്നു.ശക്തമായ മഴയില്‍ ഒറ്റപ്പെട്ട് മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍. വരുന്ന രണ്ട് ദിനം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കര-വ്യോമ-ട്രെയിന്‍ ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. മരിച്ചവരുടെ എണ്ണം 30 ആയി. ശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തേക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്‍കി.

വിദ്യാലയങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടു. വെള്ളം കടലിലേക്ക് പമ്പ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. ഭക്ഷണവും വെള്ളവുമടക്കമുള്ളവ എത്തിക്കാനുള്ള സൗകര്യങ്ങള്‍ ഏർപ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ക്രാന്തി നഗര്‍, കുല അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിച്ചു. കൂടുതല്‍ നാവിക സേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. കര-വ്യോമ-ട്രെയിന്‍ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. മഴ നില്‍ക്കാത്തതിനാല്‍ മുടങ്ങിയ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാകുന്നില്ല.

മഴ മൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സുരക്ഷ സര്‍ക്കുലര്‍ ഇറക്കി. ജനങ്ങളെ സഹായിക്കുന്നതിലെ ഫഡ്നാവിസ് സര്‍ക്കാരിന്റെ അലംഭാവമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു ഉത്തരാഖണ്ഡിലെ 12 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

You might also like

-