നെല്ലിയാമ്പതിയിൽ കുടുങ്ങി കിടക്കുന്ന രോഗികളെ പാലക്കാട് എത്തിച്ചു

എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററുകളിലാണ് രോഗികളെ താഴെ എത്തിച്ചത്

0

പാലക്കാട് :പ്രായത്തെത്തുടർന്ന് റോഡുകൾ ഒലിച്ചുപോയി പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട  നെല്ലിയാമ്പതിയിലേ വനമേഖലകളിൽ കുടുങ്ങി കിടക്കുന്ന രോഗികളെ പാലക്കാട് എത്തിച്ചു. എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററുകളിലാണ് രോഗികളെ താഴെ എത്തിച്ചത്. രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളായി തുടരുന്ന രക്ഷാദൗത്യമാണ് വിജയം കണ്ടത്. നാവിക സേനയുടെ നാല് ഹെലികോപ്റ്ററുകളിലായി പന്ത്രണ്ട് രോഗികളെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്.ഹൃദ്രാഗികൾ, ഗർഭിണികൾ അടക്ക ഉളളവരെയാണ് വ്യോമ മാർഗം കഞ്ചിക്കോട് BEMLല്‍ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കളും നെല്ലിയാമ്പതിയിലെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഹെലികോപ്റ്ററുകൾ പറന്ന് ഉയർന്നെങ്കിലും മോശം കാലാവസ്ഥ മൂലം തിരിച്ചിറക്കിയിരുന്നു.

You might also like

-