മലപ്പുറം കൊണ്ടോട്ടി ചെറുകാവ് കൊടപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അഞ്ച് പേര്‍ മരിച്ചു. ..കുമളി എരച്ചപ്പാലത്ത് റോഡിന്റെ വശം ഇടിഞ്ഞു താഴ്ന്നു കൊല്ലം-തേനി ദേശീയപാത ഗതാഗതം തടസ്സപെട്ടു

മഴയും ശക്തമായ നീരൊഴുക്കും തുടരുന്നതിനാൽചെറുതോണി ഡാമിൽ നിന്നും ഇന്ന് ( /5/8/2018) വൈകിട്ട് 4 മണി മുതൽ 1400 ക്യം മെക്സ് അളവിൽ വെള്ളം തുറന്നു വിടുന്നതാണ്. ചെറുതോണിപ്പുഴ, പെരിയാർ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം

0

ഇടുക്കി : മഴയും ശക്തമായ നീരൊഴുക്കും തുടരുന്നതിനാൽചെറുതോണി ഡാമിൽ നിന്നും ഇന്ന് ( /5/8/2018) വൈകിട്ട് 4 മണി മുതൽ 1400 ക്യം മെക്സ് അളവിൽ വെള്ളം തുറന്നു വിടുന്നതാണ്. ചെറുതോണിപ്പുഴ, പെരിയാർ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. പൊതുജനങ്ങൾ നദീതീരങ്ങളിലേക്ക് പോകുന്നത് പൊലീസ് റവന്യം ഫയർ ആന്റ് റസ്ക്യം ഉദ്യോഗസ്ഥർ കർശനമായി തടയണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

എരച്ചപ്പാലത്ത് റോഡിന്റെ വശം ഇടിഞ്ഞു താഴ്ന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊല്ലം-തേനി ദേശീയപാത വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.മുന്നാറിൽ ദേവികുളത്തേക്ക് പോകുന്ന വഴിയിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപെട്ടുചെങ്കര ആനവിലാസം റോഡിൽ മൂന്ന് ഇടങ്ങളിൽ ഉരുൾപൊട്ടൽറോഡ് തകർന്നുവ്യാപകമായ തിൽ
ക്രിഷിനാശംതമിഴ്‌നാട്ടിലേക്കുള്ള വാഹന ഗതാഗതം നിലച്ചതോടെ നിരവധി പേരാണ് കുമളിയില്‍ കുടുങ്ങി കിടക്കുന്നത്.

മലപ്പുറം കൊണ്ടോട്ടി ചെറുകാവ് കൊടപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അഞ്ച് പേര്‍ മരിച്ചു. വീടിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ സൈന്യം രക്ഷപ്പെടുത്തി.

വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായും മണ്ണ് നിറഞ്ഞു. മുകളിലെ നില വിണ്ട് കീറി എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണ്. കൂടുതല്‍ പേര്‍ വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നുവെന്ന ആശങ്കയില്‍ തെരച്ചില്‍ തുടരുകയാണ്.

കനത്ത മഴയില്‍ റോഡിന്റെ ഒരുവശം താഴേയ്ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. രാവിലെ കിഴക്കന്‍ മേഖലയായ മുണ്ടക്കയത്തും മതമ്ബയിലും പെരുവന്താനത്തും മണ്ണിടിച്ചിലുണ്ടായിരുന്നു. പെരുവന്താനത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് ദേശീയപാതയില്‍ ഏറെ നേരെ ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍

ഇടുക്കി ജില്ലാ ആശുപത്രിക്ക് സമീപം ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടലില്‍ പ്രദേശവാസിയെ കാണാനില്ലെന്ന് സംശയം.

മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മരണം 5 ആയി

മലപ്പുറം കൊണ്ടോട്ടി ചെറുകാവ് കൊടപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 5 മരണം. വീടിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ സൈന്യം രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

യാത്ര നിരോധിച്ചു

കുറ്റ്യാടി ചുരം വഴി വയനാട്ടിലേക്കുള്ള യാത്ര നിരോധിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് യാത്രാനിരോധം.

ഹജ്ജ് വിമാനങ്ങള്‍ തിരുവനന്തപുരത്ത് നിന്ന്

കനത്ത മഴയെത്തുടര്‍ന്ന് ഹജ്ജ് വിമാനങ്ങള്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. 1224 ഹാജിമാര്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

39ഡാമുകളില്‍ 33ഉം തുറന്നു

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ 33 ഡാമുകള്‍ തുറന്നു. ആകെ 39ഡാമുകളാണ് സംസ്ഥാനത്ത് ഉള്ളത്. 6 ഡാമുകള്‍ ഒഴികെ ബാക്കിയെല്ലാം തുറന്നിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ 13സ്പില്‍വേ വഴി വെള്ളം തുറന്നുവിടുകയാണ്. അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിലെത്തി. 3480ഘനയടി വെള്ളമാണ് ഡാമില്‍ നിന്നും തുറന്നുവിടുന്നത്. ഇടമലയാര്‍ ഡാമിന്റെ സംഭരണശേഷിയും കവിഞ്ഞു. 169.1 അടിയായി ജലനിരപ്പ് ഉയര്‍ന്നു. 169 ആണ് ഡാമിന്റെ സംഭരണശേഷി.

കനത്ത മഴ: നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ മതില്‍ പൊളിച്ചു

വെള്ളം ഒഴുക്കിവിടാന്‍ നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ മതില്‍ പൊളിച്ചു. ശക്തമായ മഴയില്‍ വിമാത്താവളത്തിനുള്ളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് മതില്‍ പൊളിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന്  നാലുദിവസത്തേക്ക് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

ശനിയാഴ്ച മാത്രമേ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവിടെ നിന്ന് സര്‍വീസ് നടത്തേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനങ്ങള്‍ തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തും.

കനത്ത മഴയെ തുടര്‍ന്ന് അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സിഗ്നല്‍ സംവിധാനവും താറുമാറായി. കനത്ത മഴയെ തുടര്‍ന്ന് അഞ്ച് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.

അഞ്ച് പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. കൊല്ലം-ചെങ്കോട്ട, ഇടമണ്‍, നാഗര്‍കോവില്‍-കൊച്ചുവേളി, കൊല്ലം-പുനലൂര്‍ പാസഞ്ചറുകളാണ് റദ്ദാക്കിയത്. മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്.

തിരുവനന്തപുരത്ത് കനത്ത മഴയില്‍ ഒരു മരണം

തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ കാറ്റില്‍ തെങ്ങ് വീണ് ഒരാള്‍ മരിച്ചു.കേബിള്‍ ടി വി ഓപ്പറേറ്ററായ പപ്പന്‍ ആണ് മരിച്ചത്.  ശ്രീകാര്യത്തിന് സമീപം ചെറുവയക്കല്‍ വായനശാലയ്ക്ക് അടുത്തുവെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പപ്പന്‍റെ ദേഹത്തേയ്ക്ക് തെങ്ങ് പതിക്കുകയായിരുന്നു.

You might also like

-