BREAKING NEWS…സംസ്ഥാനം പ്രളയദുരിതത്തിൽ … 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കെടുതി നേരിടാന്‍ യുദ്ധസമാന സന്നാഹവുമായി സര്‍ക്കാര്‍
IDUKkI RESERVOIR –
11/08/2018
Reservoir Level-
2401.10 ft.
Prev. Yr. Same day W/L-
2328 56ft.
Full Reservoir Level-
2403. 00 ft.
Storage-
69329.60Mcft.
Percentage of Storage-
97.73 %
Rainfall . 95.4 mm
Generation- 14.990mu
on- 14.990mu
തിരുവനതപുരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ മഴയില്‍ സംസ്ഥാനത്ത് മരണം 27 ആയി. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വയനാട് ജില്ലയില്‍ ഓഗസ്റ്റ് 14 വരെയും ഇടുക്കിയില്‍ ഓഗസ്റ്റ് 13 വരെയും മറ്റ് ജില്ലകളില്‍ ഓഗസ്റ്റ് 11 വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കി.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്‌ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ ചാലുകളുടെ അരികിലും മരങ്ങള്‍ക്ക് താഴെയും വാഹനം പാര്‍ക്ക് ചെയാതിരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാണ അഥോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ തയാറാകണം. പരിശീലനം ലഭിക്കാത്തവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇടുക്കിയിലെ വിനോദസഞ്ചാരമേഖലകളിലേക്ക് സന്ദർശകർ കടന്നുവരുന്നത് ജില്ലാഭരണകൂടം വിലക്കിയിട്ടുണ്ട്
ഇടുക്കി ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പ് കൾ
ദേവികുളം താലൂക്കിൽ 6 ക്യമ്പുകളിലയി 313 പേർ,ഇടുക്കി താലൂക്കിൽ 9 ക്യാംപുകളിൽ ആയി 566 പേര്,ജില്ലയിൽ ആകെ 15 ക്യാംപുകളിൽ ആയി 879 ആൾക്കാർ