മഴക്കെടുതിയില്‍ മരണം 95 ആയി40 പേരെ കാണാതാവുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
1332 ദുരിതാശ്വാസ ക്യാമ്പുകളിലായി 252201 പേരാണുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് മലപ്പുറം ജില്ലയിലാണ്. 12872 കുടുംബങ്ങളില്‍ നിന്നായി 45377 പേരാണ് മലപ്പുറത്ത് ക്യാമ്പുകളിലുള്ളത്
കൽപ്പറ്റ : സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 95 ആയി. 40 പേരെ കാണാതാവുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടരലക്ഷത്തോളം പേരാണ് വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്ന് കൃത്യമായി സൂചന നല്‍കുന്നതാണ് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍. കവളപ്പാറയിലും മേപ്പാടിയിലും മണ്ണിനിടയില്‍ നിരവധി പേര്‍ പെട്ടിട്ടുണ്ട്. ഇവരാരും ജീവനോടെയുണ്ടാകാന്‍ സാധ്യതയില്ലാത്തത് കൊണ്ട് മരണസംഖ്യ 130 ന് മുകളില്‍ പോകും.
1332 ദുരിതാശ്വാസ ക്യാമ്പുകളിലായി 252201 പേരാണുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് മലപ്പുറം ജില്ലയിലാണ്. 12872 കുടുംബങ്ങളില്‍ നിന്നായി 45377 പേരാണ് മലപ്പുറത്ത് ക്യാമ്പുകളിലുള്ളത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കുറവ് ക്യാമ്പുകള്‍. ഒരു ക്യാമ്പ് മാത്രമുള്ള അവിടെ 84 പേരാണ് താമസിക്കുന്നത്. മഴക്കെടുതിയില്‍ 8459 വീടുകള്‍ ഭാഗികമായും 808 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ മാത്രമേ നഷ്ടത്തിന്റെ കണക്കെടുപ്പ് റവന്യൂ വകുപ്പ് ആരംഭിക്കുകയുള്ളു