BREAKING NEWS LIVE UDATES .. മഴക്കെടുതി  കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ  ഉർജ്ജിതം  മുന്ന് ജില്ലകളിൽ റെഡ്  അലേർട്ട് 

വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

0

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇന്നു മുതൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഓഗസ്റ്റ് എഴു മുതലുള്ള മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്ന് മൂന്ന് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഉണ്ട്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. വിവിധ ക്യാമ്പുകളിലായിരണ്ട് ലക്ഷത്തോളം പേരാണുള്ളത്.

RAIN KERALA LIVE  UPDATE 

മഴക്കെടുതി: മരണം 76, നാളെ എവിടെയും റെഡ് അലര്‍ട്ട് ഇല്ല, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് – Live
ല്‍ ആയിരത്തിലേറെ ഹെക്ടര്‍ കൃഷി നശിച്ചു
അപ്പർ കുട്ടനാട് മേഖലകളിൽ 14 പാടശേഖരങ്ങളിലായി ആയിരം ഹെക്ടറിലെ കൃഷി നശിച്ചു. എണ്ണൂറിലധികം വീടുകളിൽ വെള്ളം കയറി. 6200 പേരാണ് ജില്ലയിലെ 48 ദുരിതാശ്വാസ ക്യാമ്പുകളിലായിയുള്ളത്.

ആലപ്പുഴയില്‍ ആയിരത്തിലേറെ ഹെക്ടര്‍ കൃഷി നശിച്ചു

അപ്പർ കുട്ടനാട് മേഖലകളിൽ 14 പാടശേഖരങ്ങളിലായി ആയിരം ഹെക്ടറിലെ കൃഷി നശിച്ചു. എണ്ണൂറിലധികം വീടുകളിൽ വെള്ളം കയറി. 6200 പേരാണ് ജില്ലയിലെ 48 ദുരിതാശ്വാസ ക്യാമ്പുകളിലായിയുള്ളത്.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിനസത്തിനിടെ പെയ്തത് 467 മില്ലി മഴ
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കിട്ടിയത് 467 മില്ലി മഴ. ഈ കാലവർഷത്തിൽ കിട്ടേണ്ട മഴയുടെ നാലിലൊന്നും കിട്ടിയത് ഈ അഞ്ച് ദിവസം കൊണ്ടാണ്. നാളെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. സംസ്ഥാനത്തെ കാലാവസ്ഥയിലുണ്ടായ അപകടകരമായ ചില മാറ്റങ്ങളിലേക്കാണ് അടുപ്പിച്ചുള്ള വര്‍ഷങ്ങളിലുണ്ടായ പ്രളയം വിരല്‍ ചൂണ്ടുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.

 

കോഴിക്കോട് ജില്ലയിൽ ആകെ 317 ക്യാമ്പുകള്‍

കോഴിക്കോട് ജില്ലയിൽ 317 ക്യാമ്പുകളിലായി 18024 കുടുംബങ്ങളിലെ 58317 പേർ കഴിയുന്നു

സൗജന്യമായി പാൽ നൽകുമെന്ന് മിൽമ

മധ്യകേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നാളെ മുതൽ സൗജന്യമായി പാൽ നൽകുമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ അറിയിച്ചു.

കൈനകരിയിൽനിന്ന് ഒഴിപ്പിച്ചവർക്കായി ക്യാമ്പ് തുറന്നു
കുട്ടനാട്ടിലെ കൈനകരിയിൽ പാടശേഖരങ്ങളിൽ മട വീണതിനെ തുടർന്ന് ദുരിതത്തിലായവരെ പുനരധിവസിപ്പിക്കുന്നതിനായി ആലപ്പുഴ എസ്ഡിവിജെബിഎസ് സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

ഇന്ന് വൈകുന്നേരത്തോടെ ആകെ 80 കുടുംബങ്ങളിലായി 333 പേരാണ് ക്യാമ്പിലുള്ളത്. ജലഗതാഗത വകുപ്പിന്റെ രണ്ടു ബോട്ടുകളും മൂന്നു വാട്ടർ ആംബുലൻസും രണ്ട് ഫയർ ആന്റ് റസ്‌ക്യൂ ബോട്ടുകളും ചേർന്നാണ് കുടുംബങ്ങളെ കൈനകരിയിൽ നിന്നും ഒഴിപ്പിച്ച് ആലപ്പുഴയിലെത്തിച്ചത്.

രാജ്യം കേരളത്തിനൊപ്പം നിൽക്കണമെന്ന് രാഹുൽ ഗാന്ധി
പ്രധാനമന്ത്രിയോട് കേരളത്തിലെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി . “ക്യാന്പുകളിൽ കൂടുതൽ സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്” . രാജ്യം കേരളത്തിന് ഒപ്പം നിൽക്കണമെന്ന് രാഹുൽ ഗാന്ധി. കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്ദുരിതാശ്വാസക്യാംപില്‍ അരലക്ഷത്തോളം പേര്‍

സംസ്ഥാനത്ത് ഏറ്റവും അധികം ആളുകളെ പ്രളയം ബാധിച്ചത് കോഴിക്കോട് ജില്ലയിലാണ്. അരലക്ഷത്തിലേറെ പേർ ദുരിതാശ്വാസ ക്യാംപുകളിലായി. പുഴകളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാപ്രവർത്തനം സജീവമായി. വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയവർ

പാലം പുനസ്ഥാപിച്ചു

പെരിയവരെ പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു
ഇടുക്കി മൂന്നാർ പെരിയവരെ പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ചെറിയ വാഹനങ്ങളാണ് കടത്തി വിടുന്നത്. താത്കാലിക പാലം നിർമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്

 

നാളെ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

നാളെ സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് ഇല്ല, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടം

കനത്തമഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ദുരിതത്തിലായവര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയും സബ് കളക്ടര്‍ കൃഷ്ണ തേജയും. ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി അവശ്യവസ്തുക്കള്‍ നല്‍കാനാണ് അദീല അബ്ദുള്ളയും സബ് കളക്ടര്‍ കൃഷ്ണ തേജയും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

നാലു ദിവസത്തെ മഴ നഷ്ടം

നാല് ദിവസത്തിനിടെ തകര്‍ന്നത് 3052 വീടുകള്‍, കാണാതായവര്‍ 67 പേര്‍
മഴക്കെടുതിയില്‍ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് തകര്‍ന്നത് 3052 വീടുകള്‍. ഇതില്‍ 265 വീടുകള്‍ പൂര്‍‍ണ്ണമായും നശിച്ചു. 2,787 വീടുകള്‍ ഭാഗികമായി തകര്‍ന്നു. രണ്ടരലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയതെന്നും സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. പേമാരിയും ഉരുള്‍പൊട്ടലും ഏറ്റവും നാശം വിതച്ചത് മലപ്പുറം ജില്ലയിലാണ്.

മഴക്കെടുതിയിൽ മരണം 76 ആയി

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 76 ആയി

കോഴിക്കോട് മരം മുറിക്കുന്നതിനിടെ ഒരാള്‍ മരിച്ചു

കോഴിക്കോട് ഒരു മരണം കൂടി.വടകര തൂണേരിയിൽ ഇബ്രാഹിം മരം മുറിക്കുന്നതിന് ഇടയിൽ മരത്തിൽ നിന്ന് വീണ് മരിച്ചു. ഇതോടെ ജില്ലയിൽ മരണം 17 ആയി

രാഹുല്‍ ഗാന്ധി ദുരിതബാധിതരെ കാണാനെത്തി

കുണ്ടുതോട് വീട് തകർന്ന് മരിച്ച യുനുസിന്‍റെ കുട്ടികളെ കാണാന്‍ രാഹുൽ ഗാന്ധി എത്തി

തൃശൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. മംഗലത്ത് വീട്ടിൽ പ്രദീപൻ ആണ് മരിച്ചത്

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 73 ആയി
ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കുളപ്പാറച്ചാല്‍ സ്വദേശി സാബു മരിച്ചു

കോട്ടയം മാണിക്കുന്നത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പാറേപ്പാടം സ്വദേശി നന്ദുവാണ് (19) മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 72 ആയി
ഇടുക്കിയില്‍ മഴയക്ക് ശമനം

. പ്രധാന പുഴകളിലേയും ആറുകളേയും നീരൊഴുക്ക് കുറഞ്ഞു. അണക്കെട്ടുകളിലേയ്ക്കുള്ള നീരൊഴുക്കില്‍ കുറവുണ്ടായി ജലനിരപ്പ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി. കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളുടെ ഷട്ടറുകളാണ് താഴ്ത്തുന്ന

കവളപ്പാറയിൽ മരണം 13, സംസ്ഥാനത്ത് ആകെ മരിച്ചത് 74 പേര്‍
കവളപ്പാറയില്‍ ഉരുള്‍പൊട്ടി കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി.

സംസ്ഥാനത്ത് മരണം 73 ആയി
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 73 ആയി.

രാഹുല്‍ ഗാന്ധി കവളപ്പാറ ദുരന്തഭൂമിയില്‍
വയനാട് എംപി രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടലുണ്ടായി ദുരന്തഭൂമിയായി മാറിയ കവളപ്പാറ സന്ദര്‍ശിച്ചു. പ്രദേശത്തെ ആളുകളുമായി രാഹുല്‍ സംസാരിച്ചു.

സംസ്ഥാനത്ത് ക്യാമ്പുകളില്‍ കഴിയുന്നത് 2.5 ലക്ഷത്തിലധികം പേര്‍
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ക്യാമ്പുകളില്‍ കഴിയുന്നത് 2.5 ലക്ഷത്തിലധികം പേര്‍.1621 ക്യാമ്പുകളിലായി 254339 പേര്‍ താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച മലപ്പുറം ജില്ലയില്‍ 237 ക്യാമ്പുകളിലായി 54139 പേരും കോഴിക്കോട് 317 ക്യാമ്പുകളിലായി 52416 പേരുമാണ് കഴിയുന്നത്. വയനാട് 207 ക്യാമ്പുകളിലായി 35882 പേരുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും

മഴ കുറഞ്ഞതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വിമാനത്താവളം തുറക്കുമെന്നായിരുന്നു നേരത്തേ അറിയിപ്പുണ്ടായിരുന്നത്. എന്നാൽ മഴ കുറഞ്ഞതിനാൽ രണ്ട് മണിക്കൂർ നേരത്തേ തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

മരണ സംഖ്യ ഉയരുന്നു

വടകരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അബ്ദുള്ളയുടെ മകൻ ഫാസിലിന്റെ മൃതദേഹം ലഭിച്ചു. ഇതോടെ മരണ സംഖ്യ 62 ആയി. ജില്ലയിൽ ഇതുവരെ പതിനാറു പേരാണ് മരിച്ചത്.

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി ഒരാൾ മരിച്ചു

തൃശൂർ ചാവക്കാട് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി ഒരാൾ മരിച്ചു. പെരുമ്പടപ്പ് പാലപ്പെട്ടി സ്വദേശി ഷെരീഖ് ഷംസുദ്ദീൻ ആണ് മരിച്ചത്. പുലർച്ചെ 4.30 ന് ചാവക്കാട് ഏനാമ്മാവ് റൂട്ടിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

മഴക്ക് ശമനം

വയനാട്ടിൽ മഴയുടെ ശക്തി കുറഞ്ഞു.രാവിലെ പലയിടത്തും മഴയില്ല..പലയിടത്തും വെള്ളമിറങ്ങി തുടങ്ങി.

You might also like

-