breaking news …മഴക്കെടുതികൾ വിലയിരുത്താൻ രാജ്നാഥ് സിംഗ് കേരളത്തിലേക്ക്..പെരിയാറിൽ നീരൊഴുക്ക് വീണ്ടും ശക്തമായി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ചെറുതോണി ഡാമിലെ അഞ്ചു ഷട്ടറുകളിൽ മൂന്ന് ഷട്ടറുകൾ ഒരു മീറ്ററും രണ്ടെണ്ണം 50 സെന്റീമീറ്ററുമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.

0

IDUKKI RESERVOIR Dt: l0.08.2018
WL at 3.00 pm 2401.72 ft
Hourly Gross inflow : 1048 cumecs
6 Hrs Av. Net Inflow: 404 cumecs
PH discharge : 114 cumecs
Spill : 450 cumecs
Hourly net inflow :484 cumecs
F R L : 2403 ft

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കേരളത്തിലുണ്ടായ ദുരിതങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലേക്കെത്തുന്നു. ഞായറാഴ്ച അദ്ദേഹം കേരളത്തിലെത്തും. മഴക്കെടുതി ബാധിച്ച മേഖലകളിൽ അദ്ദേഹം വ്യോമ മാർഗം വിലയിരുത്തും. സ്ഥിതിഗതികൾ വിലയിരുത്താൻ അദ്ദേഹം സഹമന്ത്രി കിരൺ റിജിജുവിനെ കേരളത്തിലേക്ക് അയക്കും. മഴക്കെടുതി നേരിടുന്നതിന് കേരളത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.ചെറുതോണി ഡാമിലെ അഞ്ചു ഷട്ടറുകളിൽ മൂന്ന് ഷട്ടറുകൾ ഒരു മീറ്ററും രണ്ടെണ്ണം 50 സെന്റീമീറ്ററുമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ പെരിയാറില്‍ ജലപ്രളയം. ഉച്ചയ്ക്ക് 1.45 നാണ് അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടര്‍ തുറന്നത്. ഓരോ നിമിഷവും ഡാമില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്നത് നാല് ലക്ഷം ലിറ്റര്‍ വെള്ളമാണ്. വെള്ളത്തിന്റെ അളവ് ഏഴു ലക്ഷമാക്കാനാണ് കെഎസ്ഇബി ഇപ്പോള്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി സാഹചര്യത്തിലാണ് പുറത്തേക്ക് ഒഴുക്കി കളയുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചത്.

വൈകിട്ടോടെ വെള്ളം എറണാകുളത്തേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളം ഉച്ചവരെ സാധാരണ നിലയിലാണ്. എന്നാൽ വൈകിട്ട് വെള്ളം ഒഴുകിയെത്തുന്നതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിക്കും. വെള്ളപ്പൊക്കം നേരിടുന്നതിന് എല്ലാ മുൻകരുതൽ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടുന്നതിന് കര, നാവിക, വ്യോമ സേന, ദുരന്ത നിവാര സേന എന്നിവരെ സജ്ജമാക്കിയിട്ടുണ്ട്. കനത്തമഴയെ തുടർന്ന് 26 ഡാമുകളാണ് തുറന്നുവിട്ടത്. ഇതോടെ മലബാറിലും മധ്യ കേരളത്തിലും കനത്ത വെള്ളപ്പൊക്കമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള മഴക്കെടുതികളിൽ ഇതുവരെ 27 പേരാണ് മരിച്ചത്.

റവന്യൂ  വകുപ്പിന് ശനി, ഞായർ പ്രവൃത്തിദിനങ്ങൾ

ഇടുക്കി ഡാമിലെ ജലനിരപ്പ്  ഉയരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെ റവന്യൂ വകുപ്പിന്റെ ഓഫീസുകൾ ഓഗസ്റ്റ് 11, 12 തീയതികളിൽ പ്രവർത്തിദനമായിരിക്കുമെന്ന് ജില്ലാകലക്ടർ അറിയി

You might also like

-