ഊത്തപിടിച്ചാൽ വിവരമറിയും ആറുമാസം തടവ് !

പുതുമഴയിലെ ഏറ്റ് മീൻ/ ഊത്ത പിടുത്തംനിയമവിരുദ്ധം. ആറ് മാസം തടവ് ലഭിക്കുന്ന കുറ്റം

0

കണ്ണൂർ :മത്സ്യങ്ങളുടെ പ്രജനനകാലമാണ് ജൂൺ മാസം.
മുട്ടയിടാനാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കും കയറി വരുന്നത്.ആ സമയത്ത് വയറ് നിറയെ മുട്ടയുള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല എന്നതിനാൽ നമ്മൾ അവയെ വ്യാപകമായി വേട്ടയാടുന്നു.അറിയുക ശുദ്ധജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലാണ്.ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമാണ്.കൃത്യമായ നിയമമുണ്ട്. നിയമം ഇതാ:
” പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ & ഇൻ ലാൻറ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ അധ്യായം 4, clouse 6, sub clouse 3,4,5 പ്രകാരം നിരോധിച്ചിരിക്കുന്നു.അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ
15000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്നതാണ്. ഫിഷറീസ്,
റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും
ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്

You might also like

-