സൗദിയിൽ മഴ വീണ്ടും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

സൗദിയിലെ നജ്‌റാന്‍, അല്‍ബാഹ മേഖലകളില്‍ ഇന്ന് അര്‍ധ രാത്രി വരെ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. നജ്‌റാന്‍ മേഖലയില്‍ രാത്രി എട്ട് മണി വരെ ശക്തമായ ഇടി മിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്

0

മസ്കറ്റ് :കഴിഞ്ഞ ദിവസ്സങ്ങളിൽ പയ്തുകൊണ്ടിരിക്കുന്ന മഴ സൗദി അറേബ്യയിൽ വീണ്ടും ശക്തി പ്രാപിക്കുമെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി സൗദിയിലെ നജ്‌റാന്‍, അല്‍ബാഹ മേഖലകളില്‍ ഇന്ന് അര്‍ധ രാത്രി വരെ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. നജ്‌റാന്‍ മേഖലയില്‍ രാത്രി എട്ട് മണി വരെ ശക്തമായ ഇടി മിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്.

യാന്‍പുവിലും ശക്തമാണ് മഴക്ക് സാധ്യതയുണ്ട്. മഴ തിമര്‍ത്ത് പെയ്യുന്ന വിവിധ പ്രവിശ്യകളിലെ വ്യത്യസ്ത ഇടങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ വിവിധ മേഖലകളില്‍ പ്രതികൂല കാലാവസ്ഥ തുടരുകയാണ്. ഇതിനാല്‍ യാത്രക്ക് പുറപ്പെടുന്നതിനു മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അ്ബുദല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദേശിച്ചു. ഇന്ന് മൂടിക്കെട്ടിയ കാലാവസ്ഥയാണ് തലസ്ഥാനമായ റിയാദില്‍. മഴ പ്രവചിച്ചിരുന്നെങ്കിലും കനത്ത മഴ എത്തിയിട്ടില്ല. ഇന്ന് രാത്രിയോടെ മഴ പെയ്ത് കാലാവസ്ഥ തണുപ്പിലേക്ക് മാറുമെനനാണ് നിലവിലെ പ്രവചനം

You might also like

-