സംസ്ഥാനത്തു മഴ കനക്കും ഒന്‍പത് ജില്ലകളി ൽ യെല്ലോ അലേര്‍ട്ട്

ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്

0

കൊച്ചി | സംസ്ഥാനത്ത് ഇന്നും പരക്കെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ രണ്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. മെയ് 28 മുതല്‍ ജൂണ്‍ 1വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കാലവര്‍ഷം കൂടി സ്ഥിരീകരിച്ചതോടെ കനത്ത മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് ദിവസം സംസ്ഥാനത്താകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലി മീറ്റര്‍ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവര്‍ഷം എത്തിയെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക മാനദണ്ഡം. ഇത് സ്ഥിരീകരിച്ചതോടെയാണ് കാലവര്‍ഷം കേരളത്തിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയത്.

മെയ് 27ന് കേരളത്തില്‍ കാലവര്‍ഷം എത്തിയേക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നേരത്തെയുള്ള മുന്നറിയിപ്പ്. പടിഞ്ഞാറന്‍ കാറ്റ് കേരളത്തില്‍ സജീവമായിരുന്നു. ഒപ്പം മേഘങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.കാലവര്‍ഷം എത്തിയെങ്കിലും ആദ്യ ആഴ്ചകളില്‍ വലിയ മഴ പ്രതീക്ഷിക്കുന്നില്ല. ജൂണ്‍ പകുതിയോടെയാകും മഴ ശക്തമാകുക എന്നാണ് കണക്കുകൂട്ടല്‍.

You might also like

-