പുല്‍വാമ ആക്രമത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ചോദ്യങ്ങളുമായി രാഹുൽ, ആക്രമണം കൊണ്ട് ഗുണം ലഭിച്ചത്? ഈ ആക്രമത്തിന്റെ അന്വേഷണം എന്തായി? അതിന്റെ റിപ്പോര്‍ട്ട് എവിടെ?

ആര്‍ക്കാണ് ഈ ആക്രമണം കൊണ്ട് ഗുണം ലഭിച്ചത്? ഈ ആക്രമത്തിന്റെ അന്വേഷണം എന്തായി? അതിന്റെ റിപ്പോര്‍ട്ട് എവിടെ? ഈ ആക്രമത്തില്‍ സുരക്ഷാ വിഴ്ച്ച സംഭവിച്ചിട്ടുണ്ട്, ആരാണ് സുരക്ഷാ വീഴ്ച്ചക്ക് ഉത്തരവാദിയെന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിക്കുന്നു.

0

ഡൽഹി :പുല്‍വാമ ആക്രമത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും ചര്‍ച്ചകള്‍ ശക്തമാവുകയാണ്.മോദി സർക്കാരിനോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി .ആര്‍ക്കാണ് ഈ ആക്രമണം കൊണ്ട് ഗുണം ലഭിച്ചത്? ഈ ആക്രമത്തിന്റെ അന്വേഷണം എന്തായി? അതിന്റെ റിപ്പോര്‍ട്ട് എവിടെ? ഈ ആക്രമത്തില്‍ സുരക്ഷാ വിഴ്ച്ച സംഭവിച്ചിട്ടുണ്ട്, ആരാണ് സുരക്ഷാ വീഴ്ച്ചക്ക് ഉത്തരവാദിയെന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിക്കുന്നു.

Rahul Gandhi
Today as we remember our 40 CRPF martyrs in the #PulwamaAttack , let us ask: 1. Who benefitted the most from the attack? 2. What is the outcome of the inquiry into the attack? 3. Who in the BJP Govt has yet been held accountable for the security lapses that allowed the attack?
Image
ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിട്ടും ഇത്രയും ജവാന്മാരുമായി എന്തുകൊണ്ട് യാത്രചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ അന്ന് തന്നെ ഉയര്‍ന്നിരുന്നു.എന്നാല്‍ രാഹുലിനെതിരെ ബി.ജെ.പിയും രംഗത്ത് വന്നിരിക്കുന്നു. ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണ് രാഹുലിനെതിരെ ട്വീറ്റ് ചെയ്തിരിക്കുന്നത്. വളരെ മോശമായ ട്വീറ്റാണ് രാഹുലിന്റേത്. ഇത്തരം തരംതാഴ്ന്ന രാഷ്ട്രീയം കളിക്കരുത്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തിന് ശേഷം ഗുണം നേടിയത് ആരാണ് എന്നും അദ്ദേഹം ചോദിച്ചു. എന്തായാലും വാര്‍ഷിക ദിനത്തില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമാവുകയാണ്‌.
You might also like

-