മോദിയിൽനിന്നും നന്മ പ്രതീക്ഷിക്കേണ്ട കേരളത്തിന് പ്രധാനമന്ത്രിയില്‍ നിന്ന് നീതി ലഭിക്കില്ല: രാഹുല്‍ ഗാന്ധി

ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേയും മറ്റുള്ളവയേയും കേന്ദ്ര സര്‍ക്കാര്‍ വേര്‍തിരിച്ച് കാണുന്നു. ഉത്തര്‍പ്രദേശിന് നല്‍കുന്ന പരിഗണന കേരളത്തിന് പ്രധാനമന്ത്രി നല്‍കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

0

കോഴിക്കോട്: കേരളത്തിന് പ്രധാനമന്ത്രിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേയും മറ്റുള്ളവയേയും കേന്ദ്ര സര്‍ക്കാര്‍ വേര്‍തിരിച്ച് കാണുന്നു. ഉത്തര്‍പ്രദേശിന് നല്‍കുന്ന പരിഗണന കേരളത്തിന് പ്രധാനമന്ത്രി നല്‍കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡല പര്യടനത്തിന്റെ ഭാഗമായി ഈങ്ങാംപുഴയില്‍ പ്രസംഗിക്കുകയായരുന്നു അദ്ദേഹം.

കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരും തനിക്കു വേണ്ടി വോട്ടു ചെയ്തു. അതുകൊണ്ടു തന്നെ വയനാട് മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാക്ക് വേണ്ടിയും എം.പി എന്ന നിലയില്‍ തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ഇടത് എം.എല്‍.എ തന്നെ കാണാനെത്തിയത് ഏറെ സന്തോഷമുണ്ടാക്കിയെന്നും രാഹുല്‍ പറഞ്ഞു.

മൂന്നു ദിവസമായി തുടരുന്ന രാഹുലിന്റെ വയനാട് സന്ദര്‍ശനം ഇന്ന് അവസാനിക്കും. മുക്കത്തും രാഹുല്‍ റോഡ് ഷോ നടത്തും. രണ്ടു മണിയോടെ മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനം അവസാനിപ്പിച്ച് രാഹുല്‍ ഡല്‍ഹിക്ക് മടങ്ങും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മണ്ഡല പര്യടനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനൊപ്പമുണ്ടായിരുന്നു.

You might also like

-