നോട്ടുനിരോധനം മോഡിക്കെതിരെ രാഹുൽ ‘”നോട്ടുനിരോധനം ഒരു വലിയ അഴിമതിയാണ്. അറിയാതെ സംഭവിക്കുന്ന പിശകുകള്‍ക്കാണ് ക്ഷമാപണം നടത്തുക. എന്നാല്‍, ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ്”

അബദ്ധത്തില്‍ തെറ്റു ചെയ്താലേ മാപ്പു പറയേണ്ടതുള്ളൂ, എന്നാല്‍ നോട്ടു നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോഡി മനഃപൂര്‍വം കൊണ്ടുവന്നതാ....

0

ഡല്‍ഹി: നോട്ടുനിരോധന വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അബദ്ധത്തില്‍ തെറ്റു ചെയ്താലേ മാപ്പു പറയേണ്ടതുള്ളൂ, എന്നാല്‍ നോട്ടു നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോഡി മനഃപൂര്‍വം കൊണ്ടുവന്നതാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരികെയെത്തിയെന്ന റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘നോട്ടുനിരോധനം ഒരു വലിയ അഴിമതിയാണ്. അറിയാതെ സംഭവിക്കുന്ന പിശകുകള്‍ക്കാണ് ക്ഷമാപണം നടത്തുക. എന്നാല്‍, ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ്. ഏതാനും സമ്പന്നരുടെ പോക്കറ്റ് നിറയ്ക്കാനായാണ് നോട്ടുനിരോധിച്ചത്. സമ്പദ്ഘടനയെ താറുമാറാക്കിയ ഇത്തരമൊരു തീരുമാനമെടുത്തത് എന്തിനാണെന്ന് പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണം. രാജ്യത്തെ മുറിവേൽപ്പിച്ചത് എന്തിനാണ്. കഴിഞ്ഞ 70 വര്‍ഷങ്ങളായി ഒരു സർക്കാരും ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടില്ല’ രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2016 നവംബറിൽ നിരോധിച്ച 500, 100 നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചുവന്നുവെന്ന് ബുധനാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടിരൂപ മൂല്യം വരുന്ന നോട്ടുകളാണ് നവംബർ എട്ടിന് മുൻപ് വിപണിയിലുണ്ടായിരുന്നത്. ഇതിൽ 15.31 ലക്ഷം കോടി തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്.

You might also like

-