രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ നാമനിർദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വയനാട്ടിലെ കർഷകരോട് രാഹുൽ ഗാന്ധി എന്ത് ഉത്തരം പറയുമെന്നും പിണറായി വിജയൻ ചോദിച്ചു. ആസിയാൻ കരാർ തെറ്റായിപ്പോയെന്ന് പറയുമോ? ആസിയാൻ കരാർ ഒഴിവാക്കുമെന്ന് പറയാൻ രാഹുലിന് ആർജവമുണ്ടോ എന്നും പിണറായി ചോദിച്ചു.

0

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ നാമനിർദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസിന്‍റേത് ബിജെപിയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സമീപനമല്ല. യുപിയിലെ നിലപാട് ഇത് വ്യക്തമാക്കുന്നു. ഇതിന് ഉത്തരവാദി രാഹുല്‍ ഗാന്ധിയാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

വയനാട്ടിലെ കർഷകരോട് രാഹുൽ ഗാന്ധി എന്ത് ഉത്തരം പറയുമെന്നും പിണറായി വിജയൻ ചോദിച്ചു. ആസിയാൻ കരാർ തെറ്റായിപ്പോയെന്ന് പറയുമോ? ആസിയാൻ കരാർ ഒഴിവാക്കുമെന്ന് പറയാൻ രാഹുലിന് ആർജവമുണ്ടോ എന്നും പിണറായി ചോദിച്ചു.

അതേസമയം, വയനാട് കളക്ട്രേറ്റിലെത്തി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ല കളക്ടർ മുമ്പാകെയാണ് പത്രിക നൽകിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വയനാട്ടിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ വൻ സ്വീകരണമായിരുന്നു.

You might also like

-