പ്രളയം: കാർഷിക ലോൺ തിരിച്ചടവ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി റിസർവ് ബാങ്കിന് കത്തയച്ചു
പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് വായ്പകൾ തിരിച്ചടയ്ക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും സർഫാസി ആക്ട് പ്രകാരം ബാങ്കുകൾ ജപ്തി നടപടികൾ ആരംഭിച്ചതോടെ കേരളത്തിൽ കർഷക ആത്മഹത്യകൾ നടക്കുകയാണെന്നും രാഹുൽ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്
കേരളത്തിലെ കർഷകരുടെ കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് വയനാട് എം.പി രാഹുൽ ഗാന്ധി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കത്തയച്ചു. കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും 2019 ഡിസംബർ 31 വരെ വായ്പകൾ പുനഃക്രമീകരിച്ച് മൊറട്ടോറിയം നീട്ടണമെന്നും റിസർവ് ബാങ്ക് ഗവർണർക്കയച്ച കത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് വായ്പകൾ തിരിച്ചടയ്ക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും സർഫാസി ആക്ട് പ്രകാരം ബാങ്കുകൾ ജപ്തി നടപടികൾ ആരംഭിച്ചതോടെ കേരളത്തിൽ കർഷക ആത്മഹത്യകൾ നടക്കുകയാണെന്നും രാഹുൽ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ ഇടപെടലുണ്ടാകണമെന്നും മൊറട്ടോറിയം നീ്ട്ടാൻ നടപടിയെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.