പത്താം പട്ടികയും വന്നു വടകരയും വയനാടും ഇല്ല

കോൺഗ്രസ്സിന്റെ പത്താം സ്ഥാനാർഥി പട്ടിക പുറത്ത് വന്നു. എന്നാൽ പത്താം പട്ടികയിലും വടകരയും വയനാടും ഇല്ല. പശ്ചിമ ബംഗാളിലെ 25 മണ്ഡലങ്ങളിലും മഹാരാഷ്ട്രയിൽ ഒരു സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്

0

ഡൽഹി :കോൺഗ്രസ്സിന്റെ പത്താം സ്ഥാനാർഥി പട്ടിക പുറത്ത് വന്നു. എന്നാൽ പത്താം പട്ടികയിലും വടകരയും വയനാടും ഇല്ല. പശ്ചിമ ബംഗാളിലെ 25 മണ്ഡലങ്ങളിലും മഹാരാഷ്ട്രയിൽ ഒരു സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നലെ പുറത്തുവിട്ട പട്ടികയിലും വടകരയും വയനാടും ഉണ്ടായിരുന്നില്ല. തമിഴ്‌നാട്, കർണാടക,ബീഹാർ, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണം

രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. അതേസമയം സ്വന്തം പ്രചാരണത്തിൽ നിന്ന് പിന്മാറിയ ടി സിദ്ദിഖ് രാഹുൽ എത്തുമെന്ന കണക്കുകൂട്ടലിൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ സജീവമാണ്.വടകര മണ്ഡലത്തിൽ കെ മുരളീധരൻ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. അതേസമയം മുരളീധരൻ പ്രചാണവുമായി മുന്നോട്ട് പോകട്ടെയെന്ന അനൗദ്യോഗിക നിർദ്ദേശവും എഐസിസി നൽകിയിട്ടുണ്ടെന്നാണ് സൂചന. വയനാട് സീറ്റിലെ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് വടകരയിലെ സ്ഥാനാർത്ഥിയേയും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്.

മഹാരാഷ്ട്രയിലെ ഒരു സീറ്റിലെ സ്ഥാനാർത്ഥിയേയും പത്താം പട്ടിയകയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ നോർത്ത് വെസ്റ്റിൽ മിലന്ദ് ദേവ്റ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. നേരത്തേ മുബൈ നോർത്ത് വെസ്റ്റിലേക്ക് പരിഗണിച്ചിരുന്ന സഞ്ജയ് നിരുപത്തിന് പകരമായാണ് മുംബൈ റീജിയണൽ കോൺ കമ്മിറ്റി അധ്യക്ഷൻ മിലന്ദ് ദേവ്റയെ നിയോഗിച്ചത്. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാല് സ്ഥാനാർത്ഥികളേയും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.കോൺഗ്രസ്സിന്റെ പത്താം സ്ഥാനാർഥി പട്ടിക പുറത്ത് വന്നു. എന്നാൽ പത്താം പട്ടികയിലും വടകരയും വയനാടും ഇല്ല. പശ്ചിമ ബംഗാളിലെ 25 മണ്ഡലങ്ങളിലും മഹാരാഷ്ട്രയിൽ ഒരു സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നലെ പുറത്തുവിട്ട പട്ടികയിലും വടകരയും വയനാടും ഉണ്ടായിരുന്നില്ല. തമിഴ്‌നാട്, കർണാടക,ബീഹാർ, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണംവയനാടിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം മതിയെന്ന തീരുമാനത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. വടകരയിലെ സ്ഥാനാർത്ഥിയായ കെ മുരളീധരൻ സജീവമായി പ്രചാരണരംഗത്തുണ്ട്.

You might also like

-