ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയത് സർക്കാരിന്റെ അധികാര ദുർവിനിയോഗമാണെന്ന് രാഹുല്‍ ഗാന്ധി

"ജമ്മു കശ്മീരിനെ ഏകപക്ഷീയമായി പിളര്‍ന്നും ജനപ്രതിനിധികളെ ജയിലിലടച്ചും ഭരണഘടനാ ലംഘനം നടത്തിയും രാജ്യത്ത് ഐക്യമുണ്ടാക്കാനാവില്ല. രാജ്യമെന്നാല്‍ ജനങ്ങളാണ്, ഭൂമിയല്ല. ഈ അധികാരദുര്‍വിനിയോഗം രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണ്", രാഹുല്‍ ട്വീറ്റ് ചെയ്തു.

0

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയത് സർക്കാരിന്റെ അധികാര ദുർവിനിയോഗമാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യമെന്നാൽ ജനമാണ്, ഭൂമിയല്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

“ജമ്മു കശ്മീരിനെ ഏകപക്ഷീയമായി പിളര്‍ന്നും ജനപ്രതിനിധികളെ ജയിലിലടച്ചും ഭരണഘടനാ ലംഘനം നടത്തിയും രാജ്യത്ത് ഐക്യമുണ്ടാക്കാനാവില്ല. രാജ്യമെന്നാല്‍ ജനങ്ങളാണ്, ഭൂമിയല്ല. ഈ അധികാരദുര്‍വിനിയോഗം രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണ്”, രാഹുല്‍ ട്വീറ്റ് ചെയ്തു.

ജമ്മു കാശ്മീര്‍ വിഭജന ബില്ലും പ്രത്യേക അധികാരം റദ്ദാക്കുന്നതിനുള്ള പ്രമേയവും കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പാസാക്കിയിട്ടും രാഹുല്‍ ഗാന്ധി പ്രതികരിക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇന്ന് ട്വിറ്ററിലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച രാഹുലിന്‍റെ പ്രതികരണം വന്നത്.

You might also like

-