രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാവുന്നത് ആരോട് മത്സരിക്കാൻ

‘‘കേരളത്തിൽ തെരഞ്ഞെടുപ്പ‌് പേരാട്ടം അതിന്റെ വഴിക്ക‌് നടക്കും. രാഹുൽ വരുന്നതുകൊണ്ട‌് ആ പോരാട്ടത്തിന‌് മറ്റു പ്രത്യേകതകളൊന്നുമില്ല’

0

കണ്ണൂർ: ആരോടു മത്സരിക്കാനാണ‌് രാഹുൽഗാന്ധി കേരളത്തിലേക്ക‌് വരുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ.ബിജെപിയെ പരാജയപ്പെടുത്താൻ മതനിരപേക്ഷ പാർടികൾ ശക്തമായ പ്രവർത്തനങ്ങളും കരുത്തുറ്റ നീക്കവും നടത്തുമ്പോൾ എന്തു സന്ദേശമാണ‌് കേരളത്തിൽ മത്സരത്തിനെത്തുന്നതിലൂടെ രാഹുലും കോൺഗ്രസും നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. രാഹുലിനെ വയനാട‌് മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള കോൺഗ്രസ‌് തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉത്തർപ്രദേശിലെ പ്രധാനരാഷ‌്ട്രീയ ശക‌്തികളായ എസ‌്പിയും ബിഎസ‌്പിയും അമേഠിയടക്കം രണ്ട‌് സീറ്റുകൾ കോൺഗ്രസിനായി മാറ്റിവച്ചു. അതവരുടെ മഹത്വം. പ്രധാന എതിരാളികൾ അവിടെ ബിജെപി സംഘപരിവാർ ശക്തികളാണ‌്.
അതെല്ലാം വിട്ട‌് കേരളത്തിൽ മത്സരത്തിനെത്തുമ്പോൾ ആർക്കെതിരെയാണ‌് മത്സരം എന്നതാണ‌് പ്രശ‌്നം. കേരളത്തിൽ എൽഡിഎഫാണ‌് ബിജെപിയോട‌് മത്സരിക്കുന്നത‌്.എന്നാൽ രാഹുൽ എത്തുന്നതിലൂടെ കേരളത്തിൽനിന്ന‌് എന്തു സന്ദേശമാണ‌് രാഹുലും കോൺഗ്രസും ദേശീയ രാഷ‌്ട്രീയ രംഗത്ത‌് നൽകുന്നത‌്? ബിജെപിയല്ല, എൽഡിഎഫാണ‌് എതിർക്കപ്പെടേണ്ടതെന്നാണോ എന്ന‌് അവർ ആലോചിക്കട്ടെ.

ബിജെപിക്കെതിരായ മതനിരപേക്ഷ കൂട്ടുകെട്ടിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന നിലയിൽ രാഹുലിനെതിരെ എൽഡിഎഫ‌് സ്ഥാനാർഥിയെ നിർത്തുമോ എന്ന ചോദ്യത്തിന‌് കേരളത്തിലെ 20 മണ്ഡലങ്ങളിലും ഞങ്ങൾ ജയിക്കാനാണ‌് മത്സരിക്കുന്നതെന്നും എന്തിനു മത്സരിച്ചെന്ന‌് ഫലം വരുമ്പോൾ വ്യക്തമാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
‘‘കേരളത്തിൽ തെരഞ്ഞെടുപ്പ‌് പേരാട്ടം അതിന്റെ വഴിക്ക‌് നടക്കും. രാഹുൽ വരുന്നതുകൊണ്ട‌് ആ പോരാട്ടത്തിന‌് മറ്റു പ്രത്യേകതകളൊന്നുമില്ല’പിണറായി വിജയൻ പറഞ്ഞു.

You might also like

-