രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ലോക്‌സഭയില്‍ സംസാരിക്കാൻ എഴുന്നേൽക്കുമ്പോഴാണിതെന്നും സഭ്യതയില്ലാത്ത സ്ത്രീവിരുദ്ധ ആണത്തഘോഷമെന്നും സ്മൃതി ഇറാനി പറഞ്ഞു വിഷയത്തില്‍ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കി.

0

ഡൽഹി | രാഹുൽഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി
ബി ജെ പി വനിതാ എം പി മാർ ലോക്സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി ഫ്ലെയിങ് കിസ് നല്‍കിയെന്ന് ആരോപണം. വനിത എംപിമാർക്ക് നേരെ ഉന്നയിച്ചു .രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ഉന്നയിച്ചത്. സ്മൃതി ഇറാനിക്കും വനിത എംപിമാർക്കും നേരെയാണ് ഫൈയിങ് കിസ് നല്‍കിയതെന്ന് ശോഭ കരന്തലജെ ആരോപിച്ചു.ലോക്‌സഭയില്‍ സംസാരിക്കാൻ എഴുന്നേൽക്കുമ്പോഴാണിതെന്നും സഭ്യതയില്ലാത്ത സ്ത്രീവിരുദ്ധ ആണത്തഘോഷമെന്നും സ്മൃതി ഇറാനി പറഞ്ഞു വിഷയത്തില്‍ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കി.

അതേസമയം, രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ‘ഫ്‌ളൈയിങ് കിസ്’ നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി എം പി ഹേമ മാലിനി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ബിജെപി നേതാക്കളും ആരോപിക്കുന്നത് പോലെ രാഹുല്‍ ഫ്‌ളൈയിങ് കിസ് ചെയ്യുന്നത് താന്‍ കണ്ടിട്ടില്ലെന്ന് ഹേമ മാലിനി പ്രതികരിച്ചു.

‘എനിക്കറിയില്ല. ഞാനത് കണ്ടിട്ടുമില്ല’ എന്നായിരുന്നു ഹേമ മാലിനി പ്രതികരിച്ചത്. എന്നാല്‍ സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയ എംപിമാരുടെ കൂട്ടത്തില്‍ ഹേമ മാലിനിയുടെ പേരും ഉണ്ട്.

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആഞ്ഞടിച്ചു. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ വിഷയത്തിൽ അതിരൂക്ഷ വിമർശനം ഉയർത്തി. മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. സംസ്ഥാനം ഇപ്പോൾ രണ്ടായിരിക്കുന്നു. ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ വിമർശിച്ചു

You might also like

-