രണ്ടു ദവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി

കനത്ത മഴ ഏറെ നാശം വിതച്ചത് രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. നാളെ വിശദമായ അവലോകന യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും

0

കോഴിക്കോട്: കനത്ത മഴയും ഉരുൾപ്പൊട്ടലുമുണ്ടായ മേഖലകളിൽ സന്ദര്‍ശനത്തിന് വയനാട് എംപി രാഹുൽഗാന്ധി എത്തി. രണ്ടു ദവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി ആദ്യം പോകുന്നത് മലപ്പുറം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ്. പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുൽ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം. ഉരുൾപ്പൊട്ടൽ സമാനതകളില്ലാതെ നാശം വിതച്ച കവളപ്പാറയിൽ രാഹുൽ എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കനത്ത മഴ ഏറെ നാശം വിതച്ചത് രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. നാളെ വിശദമായ അവലോകന യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

ഉരുൾപ്പൊട്ടലുണ്ടാ പുത്തുമലയടക്കം വയനാട് ജില്ലയിൽ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി എത്തുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. സുരക്ഷ കൂടി കണക്കിലെടുത്താകും ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുക.

You might also like

-