ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തിയിൽ മോദിയോട്ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി

ദേശീയ താല്പര്യം സര്‍വശ്രേഷ്ഠമാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ജോലി അത് സംരക്ഷിക്കുക എന്നുള്ളതാണ്.

0

ഡൽഹി :ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​ൽ രാ​ജ്യ​താ​ല്‍പ​ര്യം സം​ര​ക്ഷി​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​നെ​തി​രേ ചോ​ദ്യ​ങ്ങ​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി . ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​ത്യേ​ക പ്ര​തി​നി​ധി ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മു​ള്ള പ്ര​സ്താ​വ​ന​ക​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചാ​ണ് രാ​ഹു​ൽ ചോ​ദ്യ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

National interest is paramount. GOI’s duty is to protect it. Then, 1. Why has Status Quo Ante not been insisted on? 2. Why is China allowed to justify the murder of 20 unarmed jawans in our territory? 3. Why is there no mention of the territorial sovereignty of Galwan valley?
Image

Image

‘ദേശീയ താല്പര്യം സര്‍വശ്രേഷ്ഠമാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ജോലി അത് സംരക്ഷിക്കുക എന്നുള്ളതാണ്. എങ്കില്‍, മുമ്പ് നിലവിലുണ്ടായിരുന്ന അവസ്ഥ സ്ഥാപിക്കാന്‍ നിര്‍ബന്ധം പിടിക്കാത്തത് എന്തുകൊണ്ട്? നമ്മുടെ പ്രദേശത്തുവെച്ച് നിരായുധരായ 20 ജവാന്‍മാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ചൈനയെ അനുവദിക്കുന്നത് എന്തുകൊണ്ട്? ഗാല്‍വന്‍ താഴ്‌വരയുടെ ഭൂമിശാസ്ത്രപരമായ പരാമധികാരത്തെ കുറിച്ച് പരാമര്‍ശിക്കാത്തത് എന്തുകൊണ്ട്?’ ട്വീറ്റില്‍ രാഹുല്‍ ചോദിക്കുന്നു.
You might also like

-