ഹണി റോസിന്റെ പരാതി മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍
ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി |ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡിയു അറസ്റ്റും ഉണ്ടാകുമെന്ന സൂചനക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി നാളെ പരിഗണിക്കും.
ഇതിനിടെ ഹണി റോസിനെ അധിക്ഷേപിച്ചതില്‍ രാഹുല്‍ ഈശ്വരനെതിരെ വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. രാഹുലിനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി സലീമാണ് എറണാകുള സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.രാഹുലിന്റേത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന പരാമര്‍ശമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ അന്വേഷണത്തിന് ശേഷം രണ്ടു പരാതികളിലും കേസെടുക്കാന്‍ സാധ്യതയുണ്ട്. ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ
ജാമ്യ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ മൂന്നുദിവസമായി ബോച്ചേ ജയിലിലാണ്. ഹണി റോസിനെതിരെ മോശം കമന്റിട്ടു എന്ന കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാന്‍ പോലീസിന് ആയിട്ടില്ല.
അതേസമയം ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍. ഹണി റോസിന്റെ പരാതിയെ നിയമപരമായി നേരിടുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഗാന്ധിജിയും മദര്‍ തെരേസയും വരെ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ഹണി റോസിനെ മാത്രം വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. ഹണി റോസിന്റെയും അമല പോളിന്റേയുമൊക്കെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.