മോഡിക്കെതിരെ ആഞ്ഞടിച്ചു രാഹുൽ “ലക്ഷങ്ങള്‍ വിലയുള്ള കോട്ടിട്ട നിങ്ങളെ ജനം വേഷം കൊണ്ട് തിരിച്ചറിഞ്ഞതാണ്”

"ലക്ഷങ്ങള്‍ വിലയുള്ള കോട്ടിട്ട നിങ്ങളെ ജനം വേഷം കൊണ്ട് തിരിച്ചറിഞ്ഞതാണ്. മോദി ഇന്ന് ഒറ്റയ്ക്ക് രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

0

ഡൽഹി :പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. “ലക്ഷങ്ങള്‍ വിലയുള്ള കോട്ടിട്ട നിങ്ങളെ ജനം വേഷം കൊണ്ട് തിരിച്ചറിഞ്ഞതാണ്. മോദി ഇന്ന് ഒറ്റയ്ക്ക് രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു . പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്ഘട്ടില്‍ നടത്തിയ സത്യഗ്രഹ സമര വേദിയിലായിരുന്നു രാഹുൽ പ്രധാനമന്ത്രിയെ രൂഷകമായി വിമർശിച്ചത്

രാംലീല മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട പ്രസംഗത്തിന് രാജ്ഘട്ടിലെ സത്യഗ്രഹ സമര വേദിയില്‍ ചുരുക്കം വാക്കുകളിലാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. ബ്രിട്ടീഷുകാര്‍ അടക്കമുള്ളവര്‍ തകർക്കാൻ ശ്രമിച്ചപ്പോള്‍ രാജ്യം ഒന്നടങ്കം അതിനെ എതിർത്തതാണ് എന്നാൽ മോദി ഇന്ന് ഒറ്റയ്ക്ക് രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയാണ്.പൗരത്വ ഭേദഗതി നിയമം ഭരണഘടന ലംഘനമാണെന്ന നിലപാട് ആവർത്തിച്ചും ഭരണഘടന മൂല്യങ്ങൾ കേന്ദ്ര സർക്കാർ
തകർക്കുകയാണെന്നും രാഹുൽ പറഞ്ഞു .

You might also like

-