വിവാദ ബാങ്കുതട്ടിപ്പുകാർക്ക് രാജ്യം വിടാൻ അവസരമൊരുക്കിയത് സി ബി ഐ ലെ മോഡി വിശ്വസ്തൻ :രാഹുല്‍

മല്യയ്ക്കും നീരവിനും ചോക്‌സിക്കും രാജ്യം വിടാന്‍ സഹായം നല്‍കിയത് മോദിയുടെ വിശ്വസ്തന്‍: പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കി രാഹുല്‍ ഗാന്ധി

0

ഡൽഹി :ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ പ്രസ്താവന ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുന്നു. മല്യയെ രാജ്യം കടത്താന്‍ സഹായിച്ചതില്‍ ബിജെപിക്ക് നിര്‍ണായക പങ്കുണ്ടെന്ന ആരോപണങ്ങളുമായി കോണ്‍ഗ്രസും മല്യയുടെ കമ്പനി കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ഗാന്ധി കുടുംബത്തിന് പങ്കുണ്ടെന്ന വാദവുമായി ബിജെപിയും പരസ്പരം കൊമ്പു കോര്‍ക്കല്‍ തുടരുകയാണ്.

ഇതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വായ്പയെടുത്ത് രാജ്യംവിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്ക് സഹായം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ സി.ബി.ഐ ഓഫീസര്‍ ആണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആരോപിച്ചു.

സി.ബി.ഐയുടെ ലുക്ക് ഔട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തി മല്യയെ ഇന്ത്യ വിടാന്‍ സഹായിച്ചത് ജോയിന്റ് ഡയറക്ടര്‍ എ.കെ ശര്‍മ്മയാണ്. ഗുജറാത്തില്‍ നിന്നുള്ള നീലക്കണ്ണുള്ള ഈ പൊലീസ് ഓഫീസറാണ് മോദിയുടെ വിശ്വസ്തന്‍. നീരവ് മോദിയേയും മെഹുല്‍ ചോക്‌സിയേയും രക്ഷപ്പെടാന്‍ സഹായിച്ചതും ഇതേ പൊലീസ് ഓഫീസര്‍ ആണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

മല്യയുടെ നാടുവിടല്‍ അറിഞ്ഞിട്ടും അന്വേഷണ ഏജന്‍സികളെ അറിയിക്കാതിരുന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജിവയ്ക്കണമെന്നു കഴിഞ്ഞദിവസം രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

You might also like

-