കാവല്‍ക്കാരന്‍ കള്ളൻ രാഹുല്‍ ​ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു

നേരത്തെ അദ്ദേഹം ഖേദം പ്രകടിപ്പിച്ച്‌ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഇത് കോടതി നിരാകരിച്ചതോടെയാണ് അദ്ദേഹം നിരുപാധികം മാപ്പ് പ‌റഞ്ഞുള്ള പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. നേരത്തെ നിലവിലെ സത്യവാങ്മൂലത്തില്‍ മാപ്പ് പറഞ്ഞത് എവിടെയെന്ന് കോടതി ആരാഞ്ഞിരുന്നു. പറഞ്ഞ കാര്യങ്ങള്‍ ന്യായീകരിക്കാനാണോ രാഹുല്‍ ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു

0

ഡ‍ല്‍ഹി:മോഡിക്കെതിരെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതിയും പറഞ്ഞുവെന്ന പരാമര്‍ശത്തില്‍ കോണ്‍​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു. കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ അഭ്യര്‍ത്ഥിച്ചു.

നേരത്തെ അദ്ദേഹം ഖേദം പ്രകടിപ്പിച്ച്‌ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഇത് കോടതി നിരാകരിച്ചതോടെയാണ് അദ്ദേഹം നിരുപാധികം മാപ്പ് പ‌റഞ്ഞുള്ള പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. നേരത്തെ നിലവിലെ സത്യവാങ്മൂലത്തില്‍ മാപ്പ് പറഞ്ഞത് എവിടെയെന്ന് കോടതി ആരാഞ്ഞിരുന്നു. പറഞ്ഞ കാര്യങ്ങള്‍ ന്യായീകരിക്കാനാണോ രാഹുല്‍ ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. മാപ്പു പറഞ്ഞുകൊണ്ട് പുതിയ അപേക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സത്യവാങ്മൂലം നല്‍കിയത്.

റഫാല്‍ ഇടപാടില്‍ കോടതി കാവല്‍ക്കാരന്‍ കള്ളനാണെന്ന് കണ്ടെത്തിയെന്ന് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടതാണ് വിവാദത്തിന്‍റെ തുടക്കം. കോടതി അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ലെന്നും, രാഹുലിന്റെ പ്രസ്താവന കോടതി അലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്.

ഹര്‍ജി പരിഗണിച്ചപ്പോള്‍, പ്രസംഗത്തില്‍ കോടതിയെ പരാമര്‍ശിച്ചത് തെറ്റായിപ്പോയെന്നും, ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ രാഹുല്‍ഗാന്ധി സത്യവാങ്മൂലം സമര്‍പ്പിച്ചതായും രാഹുലിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി. രാഹുല്‍ രണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും രണ്ടിലും ഖേദം പ്രകടിപ്പിക്കുന്നു എന്ന ഒറ്റ വാക്കുമാത്രമേ ഉള്ളൂവെന്ന് മീനാക്ഷി ലേഖിയുടെ അഭിഭാഷകയായ രുചി കോഹ് ലി ചൂണ്ടിക്കാട്ടിയിരുന്നു.

തുടര്‍ന്ന് സത്യവാങ്മൂലത്തില്‍ ബ്രാക്കറ്റില്‍ ഖേദം എന്നെഴുതിയാല്‍ ഖേദപ്രകടനം ആകുന്നതെങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഖേദം പ്രകടിപ്പിക്കുന്നതിന് 22 പേജുള്ള സത്യവാങ്മൂലം എന്തിനെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആരാഞ്ഞിരുന്നു. ഹര്‍ജിക്കാരിയുടെ വാദം തെറ്റെന്നും, ഖേദ പ്രകടനവും മാപ്പു പറയലും ഒന്നുതന്നെയെന്ന് മനു അഭിഷേക് സിംഗ്‌വിയും വാദിച്ചു.

You might also like

-