ശബരിമല, റഫേല്‍ നിര്‍ണ്ണായക സുപ്രിം കോടതി വിധികള്‍ ഇന്ന്
വിധി വരാനിരിക്കെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. വിധിയുടെ പശ്ചാത്തലത്തില്‍ ആരെങ്കിലും അക്രമങ്ങള്‍ക്കോ,വിദ്വേഷ പ്രചരണങ്ങള്‍ക്കോ, ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധി ഇന്ന്. 10.30 ഓടെ വിധി പ്രസ്താവിക്കുമെന്നാണ് വിവരം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.വിധിക്കെതിരെ 56 പുനപരിശോധന ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി പുനപരിശോധന ഹര്‍ജികളില്‍മേലുള്ള വാദം പൂര്‍ത്തിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വിധി പ്രസ്താവിക്കുന്നത്. വിധി വരാനിരിക്കെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. വിധിയുടെ പശ്ചാത്തലത്തില്‍ ആരെങ്കിലും അക്രമങ്ങള്‍ക്കോ,വിദ്വേഷ പ്രചരണങ്ങള്‍ക്കോ, ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
സുപ്രീംകോടതി വിധി എന്തായാലും അത് അംഗീകരിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞിരുന്നു. എല്ലാവരും സംയമത്തോടെ വിധിയെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. . ഭക്തര്‍ക്കൊപ്പമാണ് ബിജെപിയെന്നും വിധി മറിച്ചായാല്‍ കര്‍മ്മസമിതിയുമായും മറ്റ് സംഘടനകളുമായും കൂടി ആലോചിച്ച് ഭാവി പരിപാടി തീരുമാനിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു .
അതേസമയം സുപ്രധാനമായ റഫേല്‍ കേസിലും പരമോന്നത നീതിപീഠം ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. റഫേല്‍ വിമാന ഇടപാടില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജികളിലാണ് ഇന്ന് വിധി വരുക.