റഫാലിൽ അഴിമതിയിൽ ചോദ്യങ്ങളുമായി രാഹുൽ 526 കോടി രൂപയ്ക്ക് പകരം 1670 കോടി
ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1,670 കോടി രൂപ ചെലവാക്കുന്നത് എന്തുകൊണ്ടെന്നാണ് രാഹുലിന്റെ പ്രധാന ചോദ്യം. 126ന് പകരം 36 വിമാനങ്ങൾ വാങ്ങിയത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. എച്ച്.എ.എല്ലിന് പകരം അനിൽ അംബാനിക്ക് 30,000 കോടിയുടെ കരാർ നൽകിയത് എന്തുകൊണ്ടെന്നും രാഹുൽ ട്വീറ്ററിലൂടെ കേന്ദ്രസർക്കാരിനോട് ചോദിച്ചു.
ഡൽഹി :’റഫാലില്‍ ഇന്ത്യന്‍ വ്യോമസേനക്ക് അഭിനന്ദനങ്ങള്‍. അതേ സമയം ഉത്തരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ ‘ റഫാലിൽ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1670 കോടി രൂപ ചിലവാക്കുന്നത് എന്തുകൊണ്ട്? 126 ന് പകരം 36 വിമാനങ്ങൾ വാങ്ങിയത് എന്തുകൊണ്ട്? എച്ച്എഎല്ലിന് പകരം അനിൽ അംബാനിക്ക് 30,000 കോടിയുടെ കരാർ നൽകിയത് എന്തുകൊണ്ടെന്നും രാഹുലിന്റെ ചോദ്യം.
അതിനിടെ റഫാല്‍ പോര്‍വിമാനങ്ങൾ ഇന്ത്യയിലെത്തി. അംബാല വ്യോമത്താവളത്തില്‍ പറന്നിറങ്ങിയ അഞ്ചു വിമാനങ്ങള്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ ബദൗരിയ സ്വീകരിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്നവര്‍ ആശങ്കപ്പെടണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പ് നല്‍കി.