അതിർത്തി പക്ഷികൾ ചൈനയുടെ ഭീക്ഷണി നേരിടാൻ
ഫ്രാന്‍സില്‍ നിന്നും റഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തിയത് ചൈനയെ ലക്ഷ്യമിട്ടു തന്നെയാണെന്ന് വെളിപ്പെടുത്തി മുന്‍ വ്യോമസേന മേധാവി ബീരേന്ദര്‍ സിംഗ് ധനോ
ഡൽഹി : രാജ്യത്തിന്റെ സുരക്ഷക്ക് സമാനമായി മറ്റൊന്നുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫാൽ വിമാനങ്ങൾക്ക് ഇന്ത്യയിൽ ഒരുക്കിയ ഹൃദ്യമായ വരവേൽപിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് റഫാൽ വിമാനങ്ങൾ വൈകിട്ട് മൂന്ന് മണിയോടെ അംബാലയിലെ വ്യോമസേന താവളത്തിലിറങ്ങി. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ പ്രധാന നാഴികകല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശേഷിപ്പിച്ചു. ഫ്രാൻസിൽ നിന്ന് തിങ്കളാഴ്ച യുഎഇയിലെ ഫ്രഞ്ച് താവളത്തിലെത്തിയ റഫാൽ വിമാനങ്ങൾ ഇന്ത്യൻ സമയം പതിനൊന്നരക്ക് ഹരിയാനയിലെ അംബാലയിലേക്ക് തിരിച്ചു.
ഫ്രാന്‍സില്‍ നിന്നും റഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തിയത് ചൈനയെ ലക്ഷ്യമിട്ടു തന്നെയാണെന്ന് വെളിപ്പെടുത്തി മുന്‍ വ്യോമസേന മേധാവി ബീരേന്ദര്‍ സിംഗ് ധനോവ. റഫേലിന്റെ വരവോടെ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ നീക്കങ്ങളാണ് വ്യോമസേനയുടെ ഭാഗത്തു നിന്നും ഉണ്ടാകുക. ഏത് തരം വെല്ലുവിളിയേയും നേരിടാന്‍ പര്യാപ്തമായ റാഫേല്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ഇരട്ടിയായി വര്‍ധിപ്പിച്ചിരിക്കുകയാണ്.ചൈനയുമായി ഏറ്റുമുട്ടലുണ്ടായാല്‍ ഇന്ത്യയുടെ വ്യോമ താവളങ്ങള്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതയാണ് ധനോവ എടുത്തുപറയുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഹര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ ബെല്‍ഫെര്‍ സെന്റര്‍ പുറത്തുവിട്ട പഠനത്തില്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ഒരു വ്യോമതാവളത്തെ 24 മണിക്കൂറെങ്കിലും പ്രവര്‍ത്തനരഹിതമാക്കണമെങ്കില്‍ ചൈനക്ക് 220 ബാലിസ്റ്റിക് മിസൈലുകള്‍ ആവശ്യമാണെന്നാണ് പഠനത്തില്‍ പറയുന്നത്.
ഇന്ത്യയുടെ മൂന്ന് വ്യോമതാവളങ്ങള്‍ ആക്രമിക്കണമെങ്കില്‍ ചൈനക്ക് പ്രതിദിനം 660 ബാലിസ്റ്റിക് മിസൈലുകള്‍ ആവശ്യമാണ്. ഇതിലൂടെ റണ്‍വേയും ടാക്‌സി ട്രാക്കും ആക്രമിക്കാം. എന്നാല്‍, ചൈനയുടെ പക്കല്‍ ആകെ 1,000-1,200 മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണുള്ളത്. അതിനാല്‍, പരമാവധി മൂന്ന് ദിവസത്തിനുള്ളില്‍ ചൈനയുടെ ബാലിസ്റ്റിക് ശേഖരം കാലിയാകും. ഒരു വ്യോമതാവളത്തെ ആക്രമിക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ-പ്രത്യാക്രമണ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താനും ചൈനക്ക് സാധിക്കില്ല. കാരണം, വ്യോമതാവളങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്.മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ വിവേക് വിക്രം ഉൾപ്പടെ ഏഴംഗ വ്യോമസേന സംഘമാണ് ഫ്രാൻസിൽ നിന്ന് റഫാലുകൾ ഇന്ത്യയിൽ എത്തിച്ചത്. മൂന്ന് അത്യാധുനിക മിസൈലുകളുടെ കരുത്തോടെ ഒരുമാസത്തിനുള്ളിൽ റഫാൽ വ്യോമസേനയുടെ ഭാഗമാകും.