അതിർത്തികക്കാൻ പാർക്കും പക്ഷി ..റഫാൽ എത്തി ഇന്ത്യൻ ആകാശത്ത്
അമ്പാല എയര്‍സ്റ്റേഷനിലേക്ക് അൽപസമയത്തിനകം വിമാനങ്ങൾ എത്തിച്ചേരും. അഞ്ച് വിമാനങ്ങളാണ് രാജ്യത്ത് എത്തിച്ചേർന്നിരിക്കുന്നത്
ഡൽഹി∙ ഫ്രാൻസിൽ നിന്നുള്ള 5 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ ആകാശത്ത് പ്രവേശിച്ചു. യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയുമായി വിമാനങ്ങൾ ബന്ധപ്പെട്ടു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്ക് അൽപസമയത്തിനകം വിമാനങ്ങൾ എത്തും. രണ്ട് സുഖോയ്–30എംകെഐ അകമ്പടിയോടെയാണ് അഞ്ചു റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ എത്തിയത്.
റഫാല്‍ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ എ330 ഫീനിക്‌സ് എംആര്‍ടിടി ടാങ്കര്‍ വിമാനങ്ങളില്‍ ഒന്നില്‍ ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ സഹായിക്കാനായി 70 വെന്റിലേറ്ററുകള്‍, ഒരുലക്ഷം ടെസ്റ്റ് കിറ്റുകള്‍ എന്നിവയ്‌ക്കൊപ്പം 10 ആരോഗ്യവിദഗ്ധരും എത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രാലയം അറിയിച്ചു.അബുദാബിയിലെ അൽദഫ്ര വ്യോമതാവളത്തില്‍ നിന്നു രാവിലെയാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് വിമാനങ്ങൾ അബുദാബി വ്യോമതാവളത്തിലെത്തിയത്. ഇന്നലെ അവിടെ തങ്ങുകയായിരുന്നു.
അമ്പാല എയര്‍സ്റ്റേഷനിലേക്ക് അൽപസമയത്തിനകം വിമാനങ്ങൾ എത്തിച്ചേരും. അഞ്ച് വിമാനങ്ങളാണ് രാജ്യത്ത് എത്തിച്ചേർന്നിരിക്കുന്നത്. സൂപ്പർ ഫൈറ്റർ വിമാനങ്ങളിലെ പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്.
തിങ്കളാഴ്ചയാണ് ഫ്രാൻസിൽ നിന്ന് അഞ്ച് വിമാനങ്ങൾ പുറപ്പെട്ടത്. പിന്നീട് യുഎഇയിൽ നിന്ന് ചൊവ്വാഴ്ച യാത്ര പുനരാരംഭിച്ചു. ആകാശത്ത് വച്ച് ഇന്ധനം നിറക്കാനുള്ള ഫ്രഞ്ച് ടാങ്കർ വിമാനവും ഇവയ്‌ക്കൊപ്പമുണ്ട്.’7000 കിലോമീറ്റർ താണ്ടിയാണ് റഫാൽ എത്തുന്നത്. ഉച്ചയോടെ അഞ്ച് റഫാൽ വിമാനങ്ങളും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. വിമാനം ഇന്ന് അമ്പാലയിൽ നടക്കുന്ന ചടങ്ങിലൂടെ സ്വന്തമാകുമ്പോൾ ഇന്ത്യൻ വ്യോമസേന കൂടുതൽ കരുത്താർജ്ജിക്കുകയാണ്.
ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനാണ് നിര്‍മാതാക്കള്‍. 17ാം നമ്പര്‍ സ്ക്വാഡ്രന്‍ ഗോള്‍ഡന്‍ ആരോസാണ് റഫാലിനായി അംബാലയില്‍ സജ്ജമാക്കുന്നത്. മിസൈലുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ച് ഒാഗസ്റ്റ് രണ്ടാം പകുതിയോടെ പ്രവര്‍ത്തനക്ഷമമാകും. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തിയിലായിരിക്കും ആദ്യ ദൗത്യം. റഫാല്‍ പറത്താന്‍ 12 പൈലറ്റുമാര്‍ ഫ്രാന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 59,000 കോടി രൂപയ്ക്ക് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാര്‍ ഒപ്പിട്ടത്.
പല ദൗത്യങ്ങളും ഒന്നിച്ച് നടത്താവുന്ന മള്‍ട്ടി റോള്‍ കോംപാറ്റ് ഫൈറ്റര്‍. 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാനാകും. ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള മിസൈലുകള്‍ സജ്ജമാക്കാം. 3,700 കിലോ മീറ്ററാണ് ഒാപ്പറേഷണല്‍ റേഞ്ച്. മണിക്കൂറില്‍ 2,222 കിലോ മീറ്ററില്‍ കുതിക്കാം. 60,000 അടി ഉയരം താണ്ടാം. ഫ്രാന്‍സില്‍ നിന്ന് തിങ്കളാഴ്ച്ച ടേക്ക് ഒാഫ് ചെയ്ത അഞ്ചു വിമാനങ്ങള്‍ പിന്നിട്ടത് 7,000 കിലോ മീറ്റര്‍. കനത്ത സുരക്ഷാവലയത്തിലാണ് അംബാല. വ്യോമത്താവളം ഉള്‍പ്പെടുന്ന മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.