റഫാൽ വിമാനങ്ങൾ ഇന്ത്യൻ വായുസേനയുടെ ശേഷി വർദ്ധിപ്പിക്കാൻ ഉപകരിക്കുന്നവയാണെന്ന് വ്യോമസേന ദക്ഷിണ മേഖല മേധാവി എയർ മാർഷൽ ബി. സുരേഷ്.
പരമാവധി പത്തു ദിവസമായിരിക്കും ഇവയുടെ ദൈർഘ്യം. അതിനാൽ ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനുള്ള പരിശീലനത്തിലാണ് സേന. സൗഹൃദമുള്ള വിദേശ രാജ്യങ്ങളുമായി ചേർന്ന് പുതിയ രീതികൾ മനസിലാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.
കൊച്ചി: റഫാൽ വിമാനങ്ങൾ ഇന്ത്യൻ വായുസേനയുടെ ശേഷി വർദ്ധിപ്പിക്കാൻ ഉപകരിക്കുന്നവയാണെന്ന് വ്യോമസേന ദക്ഷിണ മേഖല മേധാവി എയർ മാർഷൽ ബി. സുരേഷ്. കൊച്ചിയിൽ എയർ ഫോഴ്സ് അസോസിയേഷന്‍റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എന്തും ഇറക്കുമതി ചെയ്യാൻ നോക്കിയിരിക്കുന്ന സ്ഥപനമാണ് ഇന്ത്യൻ വ്യോമസേന എന്നുള്ള ധാരണ തെറ്റാണ്. തദ്ദേശീയമായി വികസിപ്പിക്കുന്ന വിമാനങ്ങളും സേന ഉപയോഗിക്കുന്നുണ്ട്. ഇനി വരാനിരിക്കുന്ന യുദ്ധങ്ങൾ ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്നതായിരിക്കില്ല.
പരമാവധി പത്തു ദിവസമായിരിക്കും ഇവയുടെ ദൈർഘ്യം. അതിനാൽ ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനുള്ള പരിശീലനത്തിലാണ് സേന. സൗഹൃദമുള്ള വിദേശ രാജ്യങ്ങളുമായി ചേർന്ന് പുതിയ രീതികൾ മനസിലാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.
സേനകൾക്കൊപ്പം ജനങ്ങളും ഒത്തുചേർന്ന് പ്രവർത്തിച്ചതിനാലാണ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എയർഫോഴ്സിൽ നിന്ന് വിരമിച്ചവർ അംഗങ്ങളായ സംഘടനയാണ് എയർഫോഴ്സ് അസോസിയേഷന്‍. വാർഷിക ജനറൽ ബോഡി യോഗത്തിൽ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.