കശ്മീർ വിഷയത്തിൽ നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീക്ഷണിയുമായി പാക് പോപ്പ് ഗായിക
ശരീരത്തിൽ സ്ഫോടക വസ്തു ഉൾപ്പെടുന്ന ബെൽറ്റ് ചുറ്റിയാണ് ഭീഷണി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇസ്ലാമബാദ് :നരേന്ദ്ര മോഡിക്കെതിരെ മുൻപ് പാമ്പുകൾക്കൊപ്പം ജീവിച്ചു ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭീഷണിപ്പെടുത്തിയ പാകിസ്ഥാൻ പോപ്പ് ഗായിക റാബി പിർസാദ വീണ്ടും വൃഥാഭിക്ഷണിയുമായി രംഗത്തെത്തി . ഇത്തവണ ശരീരത്തിൽ സ്ഫോടക വസ്തു ഉൾപ്പെടുന്ന ബെൽറ്റ് ചുറ്റിയാണ് ഭീഷണി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് റാബി പിർസാദ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ഭീഷണിയുമായി എത്തിയിട്ടുള്ളത്
പ്രധാനമന്ത്രി മോദിയെ ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്ന തരത്തിലുള്ള ഭീഷണിയുമായാണ് റാബി പിസാർദ വീണ്ടും എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്വീറ്റിലൂടെയാണ് പുതിയ ഫോട്ടോ അവർ പുറത്തുവിട്ടത്.