മൂന്ന് എം.പി.മാരും രണ്ട് എം.എൽ എ മാരും, നൂറോളം പോലീസുകാരും, അമ്പതിലേറെ മാദ്ധ്യമപ്രവർത്തകരും നിരീക്ഷണത്തിൽ

ഒൻപതാം തീയതി വാളയാർ അതിർത്തി ചെക്ക് പോസ്റ്റിൽ പാസില്ലാതെ മറുനാടൻ മലയാളികൾ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർ നിരീക്ഷണത്തിൽ പോകണമെന്നാണ് ജില്ലാ മെഡിക്കൽ ബോർഡിന്റെ ഉത്തരവ്. പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ, ആലത്തൂർ എം.പി. രമ്യ ഹരിദാസ് , തൃശൂർ എം.പി.ടി.എൻ. പ്രതാപൻ ,

0

പാലക്കാട് : വാളയാറിൽ യുവാവിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്ന് എം.പി.മാരും രണ്ട് എം.എൽ എ മാരും, നൂറോളം പോലീസുകാരും, അമ്പതിലേറെ മാദ്ധ്യമപ്രവർത്തകരും നിരീക്ഷണത്തിൽ പോകണമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ബോർഡ്.ചെന്നൈയിൽ നിന്ന് വാളയാറിൽ എത്തിയ മലപ്പുറം സ്വദേശിക്ക് കഴിഞ്ഞ പന്ത്രണ്ടാം തീയതി രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിർദ്ദേശം. എന്നാൽ ക്വാറന്റൈൻ നിർദ്ദേശം തരംതാഴ്ന്ന രാഷ്ട്രീയ കളിയാണെന്ന് വി കെ ശ്രീകണ്ഠൻ എംപി ആരോപിച്ചു. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടാൽ നിരീക്ഷണത്തിൽ പോവാൻ തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണ കുമാർ പറഞ്ഞു.

കഴിഞ്ഞ ഒൻപതാം തീയതി വാളയാർ അതിർത്തി ചെക്ക് പോസ്റ്റിൽ പാസില്ലാതെ മറുനാടൻ മലയാളികൾ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർ നിരീക്ഷണത്തിൽ പോകണമെന്നാണ് ജില്ലാ മെഡിക്കൽ ബോർഡിന്റെ ഉത്തരവ്. പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ, ആലത്തൂർ എം.പി. രമ്യ ഹരിദാസ് , തൃശൂർ എം.പി.ടി.എൻ. പ്രതാപൻ , പാലക്കാട് എം.എൽ എ ഷാഫി പറമ്പിൽ, വടക്കാേഞ്ചേരി എം എൽ എ അനിൽ അക്കര, പാലക്കാട് നഗരസഭാ വൈസ് ചെയർമാനും ,ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി. കൃഷ്ണകുമാർ, ബി.ജെ.പി ജില്ലാ അധ്യക്ഷൻ ഇ കൃഷ്ണദാസ് എന്നിവരാണ് നിരീക്ഷണത്തിൽ പോകേണ്ട പൊതുപ്രവർത്തകർ. കൂടാതെ 5 ഡിവൈഎസ്പിമാർ ഉൾപ്പെടെ നൂറോളം പോലീസുകാരും, അമ്പതോളം മാദ്ധ്യമപ്രവർത്തകരും നിരീക്ഷണത്തിൽ പോവണം. എന്നാൽ ഇത് കോൺഗ്രസ് നേതാക്കളെ ഉന്നം വെച്ചുള്ള സിപിഎമ്മിന്റെ തരംതാഴ്ന്ന രാഷ്ട്രീയക്കളി ആണെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. നേരത്തെ പാസ് എടുത്ത് വാളയാർ വഴി വന്ന രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഇത്തരത്തിൽ ചെക്പോസ്റ്റിൽ ഉണ്ടായിരുന്നവരെ നിരീക്ഷണത്തിേലേക്ക് മാറ്റിയിട്ടില്ല, സിപിഎം ജില്ലാ കമ്മിറ്റിയാണ് നിരീക്ഷണത്തിൽ പോകേണ്ട വരെ തീരുമാനിച്ചിരിക്കുന്നതെന്നും കോൺഗ്രസ് എം പി വി. കെ ശ്രീകണ്ഠൻ ഉൾപ്പെടെ ആരോപിക്കുന്നു.

എന്നാൽ ആരോഗ്യവകുപ്പ് നിരീക്ഷണത്തിൽ പോകാൻ പറയുകയാണെങ്കിൽ അതിന് തയ്യാറാണെന്നാണ് ബിജെപിയുടെ നിലപാട്, കേന്ദ്രസർക്കാർ മാനദണ്ഡമനുസരിച്ചാണ് നിരീക്ഷണത്തിൽ പോകേണ്ട വരെ കണ്ടെത്തുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു. ഒമ്പതാം തീയതി വാളയാറിൽ പാസ് ഇല്ലാതെ വന്നവർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പെടെ നൽകാതെ സർക്കാർ സംവിധാനങ്ങൾ തിരിഞ്ഞുനോക്കാതിരുന്നതാണ് പൊതു പ്രവർത്തകർ ഉൾപ്പെടെ അന്ന് അതിർത്തിയിലെത്താൻ കാരണം.

You might also like

-