മരണമുഖത്തും കാടത്തം! മരണാസന്നനായ രോഗിയുടെ ജീവൻ വച്ച് ആബുലൻസ് ഉടമകളുടെ വിലപേശൽ അത്യാസന്നനിലയിലുള്ള രോഗിയെ ഐ സി യുവിൽ ബന്ദിയാക്കി ആശുപത്രി ഉപരോധിച്ചു
രോഗിയെ ഇന്റെൻസിവ് കെയർ യൂണിറ്റിൽ നിന്നും പുറത്തിക്കാൻ ശ്രമിക്കുമ്പോൾ , മറ്റൊരു ആംബുലൻസിൽ ഒരു സംഘം ആളുകൾ ആശുപത്രിയിലേക്കുംഇരച്ചുകയറുകയും ,മരണാസന്നരായ രോഗികൾ കിടക്കുന്ന ഐ സി യു യുണിറ്റിലേക്കും അതിക്രമിച്ചുകയറി ഡോക്ട്ടറെയും രോഗികളെയും ഭീക്ഷണിപ്പെടുത്തുകയും . ആശുപത്രി ജീവനക്കാരെയും രോഗികളെയും അന്യമായി തടങ്കലിൽ വച്ച് കൈയേറ്റം ചെയ്യുകയും ഭീക്ഷണി പെടുത്തുകയുംചെയ്യുന്നു
ഇടുക്കി : അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രിയിലാണ് മനുക്ഷ്യമനസിനെ വേദനിപ്പച്ച സംഭവം അരങ്ങേറിയത് ,പതിനേഴാം തിയതിസമയം രാവിലെ 10 .42 മണിക്ക് രാജകുമാരിയിൽ നിന്നും, വിഷം ഉള്ളിൽ ചെന്ന് മരണാസന്നനായ രോഗിയുമായി
അടിമാലി പോലീസ് സ്റ്റേഷൻ സമീപമുള്ള ആശുപത്രിയിൽ രോഗിയെ എത്തിക്കുന്നു ഡോക്ടർ നടത്തിയ പ്രാഥമിക പരിശോധനയിൽ വിദഗ്ദ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിക്ക് മരണം സംഭവിച്ചേക്കാമെന്നും രോഗിയെ ഉടൻ കൂടുതൽ സൗകര്യമുള്ള മറ്റേതെങ്കിലും ആശുപത്രിയിൽ എത്തിക്കണമെന്ന് രോഗിക്കൊപ്പമുള്ളവർക്കു നിർദ്ദേശം കൊടുത്തു .ഇതനുസരിച്ചു വളരെയധികം ആരോഗ്യനില മോശമായ രോഗിയെ കൊണ്ടുപോകുവാൻ ഐ സി യു സൗകര്യമുള്ള ആബുലൻസ് ആശുപത്രി അധികൃതർ പറഞ്ഞതിനനുസരിച്ചു ബന്ധുക്കൾ രോഗിയെ മറ്റു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി വിളിച്ചു വരുത്തുകയുംചെയ്തു
രോഗിയെ ഇന്റെൻസിവ് കെയർ യൂണിറ്റിൽ നിന്നും പുറത്തിക്കാൻ ശ്രമിക്കുമ്പോൾ , മറ്റൊരു ആംബുലൻസിൽ ഒരു സംഘം ആളുകൾ ആശുപത്രിയിലേക്കുംഇരച്ചുകയറുകയും ,മരണാസന്നരായ രോഗികൾ കിടക്കുന്ന ഐ സി യു യുണിറ്റിലേക്കും അതിക്രമിച്ചുകയറി ഡോക്ട്ടറെയും രോഗികളെയും ഭീക്ഷണിപ്പെടുത്തുകയും . ആശുപത്രി ജീവനക്കാരെയും രോഗികളെയും അന്യമായി തടങ്കലിൽ വച്ച് കൈയേറ്റം ചെയ്യുകയും ഭീക്ഷണി
പെടുത്തുകയുംചെയ്യുന്നു
രോഗികളുടെ ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നവരും അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൂടുതൽ ചികിത്സ നൽകണമെന്നും രോഗിയെ കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു .അടിമാലിയിൽ അൽഷിഫ എന്നപേരിൽ സ്വകാര്യ ആബുലൻസ് സർവീസ് നടത്തുന്ന അഷ്‌റഫ് സംഘവും രോഗിയെ രോഗികളുടെ ബന്ധുക്കൾ വിളിച്ചുവരുത്തിയ ആബുലന്സിൽ കൊണ്ടുപോകാൻ അനുവദിക്കില്ലന്നും തന്റെ ഉടമസ്ഥതയിലുള്ള അൽഷിഫ ആബുലന്സില് മാത്രമേ എവിടെ നിന്നും രോഗിയെ കൊണ്ടുപോകാൻ അനുവദിക്കൂവെന്ന് പറഞ്ഞു ബന്ധുക്കളെ ഭീക്ഷണി പെടുത്തുകയും ഐ സി യു ആബുലന്സില് രോഗിയെ കയറ്റാനനുവദിക്കാതെ തടസ്സമുണ്ടാക്കുകയും ചെയ്തു.
ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് അരമണിക്കൂറിന് ശേഷം പോലീസെത്തി രോഗിയെ കൊണ്ടുപോകാൻ തടസ്സമുണ്ടാക്കിയ അഷറഫുമായി സംസാരിച്ച് ഒടുവിൽ 12;05 ന് രോഗിയുമായി ഐ സി യു ആബുലൻസ് അടിമാലിയിൽനിന്നും പുറപ്പെടുന്നു . അഷറഫിന്റെ നേതൃത്തത്തിലുള്ള ആബുലൻസ് ഉടമകൾ നടത്തിയ അക്രം മൂലം ഒരുമണിക്കൂറോളം സമയം രോഗിക്ക് ചികിത്സ ലഭിക്കാതെ പ്രാഥമിക സ്വകാര്യം മാത്രമുള്ള ആശുപത്രിയിൽ കഴിയേണ്ടിവന്നു .
രോഗിയെ ആലുവയിൽ ആശുപത്രിയിൽ എത്തിക്കുന്നതിന് ബന്ധുക്കൾ വിളിച്ചുവരുത്തിയ ആബുലൻസ് കുറഞ്ഞ വാടകക്ക് കൊണ്ടുപോകുന്നു ആരോപിച്ചാണ്. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമനടത്തിയത് സംഭവം നടക്കുമ്പോൾ പതിനഞ്ച് മിനിറ്റിലേറെ അടിമാലിയിലെ മുന്ന് പോലീസ് ഉദ്യോഗസ്ഥർ സഥലത്തുണ്ടായിരിന്നിട്ടും ആശുപത്രിയുടെ അതീവ സുരക്ഷാ മേഖലയായ ഐ സി യുവിൽ കയറി അക്രമം കാണിച്ച അക്രമകാരികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല
.
എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില അതീവ ഗുരുതരമായി ഇപ്പോഴും തുടരുകയാണ് . അടിമാലി ആശുപത്രിയിൽ അക്രമം നടന്നതിനാൽ രോഗിക്ക് നല്ല ചികിത്സ ലഭിക്കാൻ ഒരു മണിക്കൂറിലധികം താമസ്സമുണ്ടായി
രോഗികളെ കൊണ്ടുപോകാൻ എത്തുന്ന ആബുലൻസുകൾ യുദ്ധ ഭൂമിയിൽ പോലും തടയില്ലെന്നിരിക്കെ അത്യാസന്നനിലയിലുള്ള രോഗിയുടെ ജീവൻ വച്ച്ഒരുസംഘ ആളുകൾ അക്രം അഴിച്ചുവിടുകയായിരുന്നു
സ്വകാര്യ ആബുലൻസ് ഉടമകൾ ആശുപത്രിൽ നടത്തിയ അക്രം ആശുപത്രിയുടെ സി സി ടി വി യിൽ പതിഞ്ഞട്ടുണ്ട് ആശുപത്രി അധികൃതരും ഐ സി യു ആബുലൻസ് ഉടമയും അടിമാലി പോലിസിൽ രേഖമൂലമുള്ള പരാതി നൽകിയെങ്കിലും അക്രമകാരികൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിട്ടിട്ടില്ല ആശുപത്രയിൽ രോഗിയുടെ ജീവൻ അപായപ്പെടുത്തും വിധം കലാപം സൃഷ്ടിക്കുകയും രോഗികളെയും ഡോക്ട്ടർ മാരെയും തടഞ്ഞു വക്കുകയും ചെയ്തതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കേണ്ടതാണെങ്കിലും പോലീസ് കലാപകാരികൾക്ക് അഴിഞ്ഞാടാൻ ഒത്താശ ചെയ്യുകയാണുണ്ടായത് ആശുപത്രിയുടെ സി സി ടി വി യിൽ നിന്നുംദൃശ്യങ്ങൾ ശേഖരിച്ച അക്രമകാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം