ഭാര്യയുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ സിക്ക് വംശജനെ അറസ്റ്റു ചെയ്തു
സിക്ക് സമുദായത്തെ ആകെ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. ഗൂര്‍ പ്രീത് സിങ്ങിനെ സംശയിക്കാതിരുന്നതിനാല്‍ എല്ലാ പിന്തുണയും ഇയാള്‍ക്ക് സിക്ക് സമുദായത്തില്‍ നിന്നും ലഭിച്ചു. വിശദമായ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് ഗൂര്‍ പ്രീത് ആണെന്ന് ബോധ്യപ്പെടുകയും ജൂലൈ രണ്ടിന് ഇയാളെ കനക്ടികട്ട് വാല്‍മാര്‍ട്ട് പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നു അറസ്റ്റു ചെയ്യുകയും ചെയ്തു.
കനക്ടികട്ട്: ഇന്ത്യന്‍ വംശജയായ ഷാലിന്റര്‍ കൗര്‍ (39) മാതാപിതാക്കളായ ഹക്കിക്കത്ത് സിങ് പരാഗ് (59) പരംജിത് കൗര്‍ (62), ബന്ധു അമര്‍ജിത് കൗര്‍ (58) എന്നിവര്‍ വെടിയേറ്റു കൊല്ലപ്പെട്ട കേസ്സില്‍ പ്രതിയെന്ന് സംശയിക്കുന്ന ഷാലിന്റര്‍ കൗറിന്റെ ഭര്‍ത്താവ് ഗൂര്‍ പ്രീത് സിങ്ങിനെ (37) അറസ്റ്റു ചെയ്തു. ജൂലൈ 3 ന് ന്യുഹേവന്‍ സുപ്പീരിയര്‍ കോര്‍ട്ടില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം ലഭിച്ചില്ല.
ട്രക്ക് െ്രെഡവറായ പ്രതി സാധാരണ വീട്ടില്‍ വരാറില്ലായിരുന്നു. സംഭവം നടന്ന ഏപ്രില്‍ 28 ന് വീട്ടിലെത്തിയപ്പോള്‍ നാലുപേര്‍ വെടിയേറ്റു നിലത്തു രക്തത്തില്‍ കുളിച്ചു കിടക്കുകയാണെന്നും പൊലീസിനെ വിളിച്ചറിയിച്ചു. എന്താണ് സംഭവിച്ചതെന്നോ, എന്താണ് ചെയ്യേണ്ടതെന്നോ അറിയില്ലെന്നും ഇയാള്‍ പറഞ്ഞു.പൊലീസ് അന്വേഷണത്തില്‍ 18 വെടിയുണ്ടകള്‍ മരിച്ചവരുടെ ശരീരത്തില്‍ നിന്നുകണ്ടെത്തി.
സിക്ക് സമുദായത്തെ ആകെ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. ഗൂര്‍ പ്രീത് സിങ്ങിനെ സംശയിക്കാതിരുന്നതിനാല്‍ എല്ലാ പിന്തുണയും ഇയാള്‍ക്ക് സിക്ക് സമുദായത്തില്‍ നിന്നും ലഭിച്ചു. വിശദമായ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് ഗൂര്‍ പ്രീത് ആണെന്ന് ബോധ്യപ്പെടുകയും ജൂലൈ രണ്ടിന് ഇയാളെ കനക്ടികട്ട് വാല്‍മാര്‍ട്ട് പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നു അറസ്റ്റു ചെയ്യുകയും ചെയ്തു. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.പ്രതിക്ക് 11 ഉം, ഒന്‍പതും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളും അ!ഞ്ചു വയസ്സുള്ള ആണ്‍കുട്ടിയും ഉണ്ട്. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.