വി ഡി സതീശന്‍ നയിക്കുമ്പോള്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ

"കൂടെ നിൽക്കണമെന്ന് പറഞ്ഞത് യുഡിഎഫാണ്. കുഞ്ഞാലിക്കുട്ടി ഇന്നും അതിന് വേണ്ടി പരിശ്രമിക്കുന്നു. എന്നിട്ടും സംഗതി നടക്കുന്നില്ല. അതിന് പല കാരണങ്ങളുണ്ട്. അത് നിലമ്പൂരിലെ ജനങ്ങളോട് പറയും. യുഡിഎഫിന് അകത്തു വന്നാലും ഞാൻ ഇങ്ങനെ തന്നെയാകും

മലപ്പുറം | വി ഡി സതീശന്‍ നയിക്കുമ്പോള്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍. താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അന്‍വര്‍ പറഞ്ഞു. എല്ലാവരും കൂടി ചവിട്ടി മൂലയ്ക്ക് ഇരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. താന്‍ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്നും അന്‍വര്‍ പറഞ്ഞു. മത്സരിക്കാന്‍ കോടികള്‍ എത്ര വേണം. കോടികള്‍ പൊടിക്കുന്ന തിരഞ്ഞെടുപ്പാണിത്. എന്റെ കയ്യില്‍ ഒരു പൈസയുമില്ല.കടക്കാരനാണ് – അന്‍വര്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കിയെന്നും പൂജ്യമാക്കിയെന്നും അവര്‍ പറഞ്ഞു. പലതും ജപ്തിയുടെ വക്കിലാണെന്നും അന്‍വര്‍ വെളിപ്പെടുത്തി.

“കൂടെ നിൽക്കണമെന്ന് പറഞ്ഞത് യുഡിഎഫാണ്. കുഞ്ഞാലിക്കുട്ടി ഇന്നും അതിന് വേണ്ടി പരിശ്രമിക്കുന്നു. എന്നിട്ടും സംഗതി നടക്കുന്നില്ല. അതിന് പല കാരണങ്ങളുണ്ട്. അത് നിലമ്പൂരിലെ ജനങ്ങളോട് പറയും. യുഡിഎഫിന് അകത്തു വന്നാലും ഞാൻ ഇങ്ങനെ തന്നെയാകും. അഞ്ച് മാസമായി വാലിൽ കെട്ടി നടത്തുന്നു”. യുഡിഎഫ് നിർത്തുന്ന ഏത് ചെകുത്താനായാലും പിന്തുണയ്ക്കുമെന്ന് പറഞ്ഞതാണ്. ചെകുത്താൻ എന്നത് ഒരു പ്രയോഗമാണെന്നും അൻവർ.”പിണറായിസം മാറ്റി ഗൂഡശക്തികളുടെ താത്പര്യം മുൻനിർത്തി ചിലർ ഇപ്പോഴും മുന്നോട്ടുപോകുന്നു. അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആരെയും കണ്ടല്ല ഞാൻ ഇറങ്ങിവന്നത്. സർവ്വേശ്വരനിൽ തന്നെയാണ് ഇപ്പോഴും പ്രതീക്ഷ. ഭൂരിപക്ഷത്തെ കണ്ട് പിണറായിസത്തിനെതിരായ പോരാട്ടത്തിൽ നിന്ന് ഭയപ്പെട്ട് പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അധികപ്രസംഗിയാണ് എന്നതാണ് ചിലരുടെ പ്രശ്നം. അധികപ്രസംഗം ഇനിയും തുടരും” പി.വി. അൻവർ പറഞ്ഞു.

യുഡിഎഫിലേക്കില്ലെന്നും ഒരു നേതാവും ഇനി വിളിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.പിണറായിസത്തിനെതിരെ പോരാട്ടം നടത്തി ജനങ്ങളിലേക്ക് ഇറങ്ങി വന്ന തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ആ രാഷ്ട്രീയത്തോടൊപ്പം നില്‍ക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ അതിന് തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ പിണറായിസം മാറ്റി നിര്‍ത്തി മറ്റ് ചില ഗൂഢശക്തികളുടെ താത്പര്യം സംരക്ഷിച്ച് എന്നെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പോവുകയാണ്. അതിലൊരു വിട്ടുവീഴ്ചയും ഇപ്പോഴും ഉണ്ടായിട്ടില്ല. ഞാന്‍ ആരെയും കണ്ടിട്ട് ഇറങ്ങി വന്നവനല്ല. സാധാരണ ജനങ്ങളെ കണ്ടിട്ടാണ്. ഭൂരിപക്ഷത്തെ കണ്ടു ഭയപ്പെട്ട് ഞാന്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍ നിന്ന് പിന്നോട്ടില്ല. ഈ അധികപ്രസംഗം തുടരുക തന്നെ ചെയ്യും – അന്‍വര്‍ പറഞ്ഞു.പിണറായിയെ പിതാവിനെ പോലെ കണ്ട് ഒപ്പം നിന്ന ആളാണ് ഞാൻ. ഈ രാജ്യത്ത് ഒരുപാട് ശത്രുക്കളെ ഞാനുണ്ടാക്കി. ഒളിഞ്ഞും തെളിഞ്ഞും ജാതിമത രാഷ്ട്രീയത്തിലേക്ക് സിപിഐഎം വഴിമാറി ചിന്തിക്കുന്നുവെന്നും പി.വി. അൻവർ പറഞ്ഞു.

You might also like

-