പി.വി അൻവർ ഡിഎംകെ നേതാക്കളുമായികുടിക്കാഴ്ചനടത്തി ,അൻവർ ഇന്ത്യ മുന്നണിക്കൊപ്പം ?

എംകെയിൽ അൻവറും അണികളും ലയിക്കില്ല. പ്രത്യേക പാർട്ടിയുണ്ടാക്കി സഖ്യമുണ്ടാക്കി പിന്നീട് യുഡിഎഫിലെത്താനാണ് നീക്കം. നേരിട്ട് യുഡിഎഫിൽ പ്രവേശിക്കാൻ തടസ്സമുണ്ടായേക്കും എന്നാണ് വിലയിരുത്തൽ.

മലപ്പുറം| സിപിഎമ്മിനോട് ഇടഞ്ഞ പി.വി അൻവർ ഡിഎംകെ മുന്നണിയിലേക്കെന്ന് സൂചന. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തി. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നു. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാർട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാൻ ചർച്ച നടത്തിയെന്നുമാണ് വിവരം. എന്നാൽ മുന്നണിയിൽ ചേരുന്നതിനെ കുറിച്ച് അൻവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. പി വി അന്‍വറിന്റെ അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അന്‍വറിന്റെ ലക്ഷ്യം ഇന്‍ഡ്യ മുന്നണിയാണെന്നാണ് സൂചന. അണിയറ നീക്കങ്ങള്‍ ഇതിനോടകം സജീവമാക്കിയിരിക്കുകയാണ് .
നാളെ മഞ്ചേരിയിൽ അൻവർ പാർട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെയാണ് ഡി എം കെ നേതാക്കളുമായുള്ള കൂടിക്കാഴ്ച . ഡിഎംകെയിൽ അൻവറും അണികളും ലയിക്കില്ല. പ്രത്യേക പാർട്ടിയുണ്ടാക്കി സഖ്യമുണ്ടാക്കി പിന്നീട് യുഡിഎഫിലെത്താനാണ് നീക്കം. നേരിട്ട് യുഡിഎഫിൽ പ്രവേശിക്കാൻ തടസ്സമുണ്ടായേക്കും എന്നാണ് വിലയിരുത്തൽ. തമിഴ് നാടുമായി അതിർത്തി പങ്കെടുന്ന വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി പോലുള്ള ജില്ലകളിൽ നിന്നുള്ള അണികളെയും അൻവർ ഇത് വഴി ലക്ഷ്യമിടുന്നു. ഒപ്പം ഡിഎംകെയുടെ മതേതര പ്രതിഛായ മുൻനിർത്തി ന്യൂനപക്ഷ വോട്ടർമാരും എത്തുമെന്നാണ് കരുതുന്നത്.

You might also like

-