ഇനി ചർച്ചയില്ല യുഡിഎഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടി ല്ലാ ,വി ഡി സതീശൻ

അൻവര്‍ പുതിയ പാർട്ടിയുണ്ടാക്കി. ഞങ്ങളുമായി സഹകരണത്തിന് വന്നു. ഞങ്ങൾ സംസാരിച്ചു. ഞങ്ങൾക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ശേഷമാണോ സംസാരിക്കാൻ വരുന്നതെന്ന് അൻവറിനോട് ചോദിച്ചു

പാലക്കാട്| യുഡിഎഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് സഹകരണത്തിനായി അൻവറുമായി ഇനി ചർച്ചയേ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവര്‍ പുതിയ പാർട്ടിയുണ്ടാക്കി. ഞങ്ങളുമായി സഹകരണത്തിന് വന്നു. ഞങ്ങൾ സംസാരിച്ചു. ഞങ്ങൾക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ശേഷമാണോ സംസാരിക്കാൻ വരുന്നതെന്ന് അൻവറിനോട് ചോദിച്ചു. സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ പറഞ്ഞു. നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ പിൻവലിക്കാമെന്ന് അൻവ‍ര്‍ പറഞ്ഞു, പിന്നാലെ റിക്വസ്റ്റ് ചെയ്തിക്കുന്നു പിൻവലിക്കൂ എന്ന് ഞാനും പറഞ്ഞു. പിന്നാലെയാണ് കണ്ടീഷൻസ് വെച്ചുളള അൻവറിന്റെ വാ‍ർത്താ സമ്മേളനം ഉണ്ടായത്. എഐസിസി പ്രഖ്യാപിച്ച സ്ഥാനാ‍ർത്ഥിയായ രമ്യ ഹരിദാസിനെ പിൻവലിക്കാനാണ് അൻവറ് പറയുന്നത്. യുഡിഎഫ് എത്ര വ‍ര്‍ഷമായുളളതാണ്. ഞങ്ങളുടെ സ്ഥാനാ‍ര്‍ത്ഥിയെ പിൻവലിക്കാനാണ് അൻവര്‍ പറയുന്നതെന്നും സതീശൻ പരിഹസിച്ചു

You might also like

-