കുതിച്ച് ചാണ്ടി…. പുതുപ്പള്ളിയിൽ പുതുനായകൻ ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ച് വൻ ലീഡിലേക്ക്
ചാണ്ടി ഉമ്മന് 5686 വോട്ടുകളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 3012 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് 397 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്
കോട്ടയം | പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് കുതിപ്പ് തുടരുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. വന്‍ ലീഡില്‍ വിജയമുറപ്പിച്ച് അവസാനം ഫലം വരുമ്പോൾ ചാണ്ടി ഉമ്മാന്റെ ഭൂരിപക്ഷം 30000 കടന്നു . യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടുമുറ്റത്ത് ഉമ്മൻ ചാണ്ടിയുടെ ഫ്ലെക്സുമായിട്ടാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളുമായി മുദ്രാവാക്യം വിളികളും ഉയര്‍ന്നു. ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലാണ് ചാണ്ടി ഉമ്മനുള്ളത്. സഹോദരി അച്ചു ഉമ്മനും അമ്മ മറിയാമ്മ ഉമ്മനും ഒപ്പമുണ്ട്.
പുതുപ്പള്ളിയിൽ തുടക്കത്തിൽ തന്നെ ലീഡ് പിടിച്ച ചാണ്ടി ഉമ്മൻ കൗണ്ടിംഗ് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 30000 മുകളില്‍ ലീഡ് ഉയര്‍ത്തി കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ജെയ്ക്കിന് അനുകൂലമായി നിന്ന അയർക്കുന്നം പഞ്ചായത്തിൽ ഇത്തവണ എന്താകും സ്ഥിതിയെന്ന അങ്കലാപ്പ് യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായിരുന്നുവെങ്കിലും, ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് പിടിച്ചു. അയര്‍ക്കുന്നത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി നേടിയ ലീഡിനേക്കാൾ മികച്ച മുന്നേറ്റം ചാണ്ടി ഉമ്മൻ നേടി. രണ്ടാം റൌണ്ടിൽ തന്നെ സമ്പൂർണ്ണാധിപത്യത്തിലേക്ക് ചാണ്ടിയെത്തുന്ന കാഴ്ചയാണുള്ളത്.
ചാണ്ടി ഉമ്മന് 5686 വോട്ടുകളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 3012 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് 397 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്