‘പൂതന’ യിൽ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി
ജി സുധാകരന്റെ പരാമർശം ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചല്ല. ദൃശ്യങ്ങളിൽ മന്ത്രി ആരുടേയും പേരു പറയുന്നില്ലെന്നും
തിരുവനന്തപുരം :അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരായ മന്ത്രി ജി സുധാകരന്റെ പൂതന പരാമര്‍ശത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ജി സുധാകരന്റെ പരാമർശം ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചല്ല. ദൃശ്യങ്ങളിൽ മന്ത്രി ആരുടേയും പേരു പറയുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
വിഷയത്തില്‍ ഇടപെട്ട ടിക്കാറാം മീണ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വകരിക്കുമെന്ന് മീണ നേരത്തെ വ്യക്തമാക്കിയിരുന്നു,