യുവതി പ്രവേശനത്തിൽ ഉറച്ചു നിൽക്കണമെന്ന് കെ പി എം എസ്
കോടതി വിധി വന്നശേഷം ചർച്ചയാകാമെന്ന നിലപാട് പ്രീണിപ്പിക്കൽ നയമാണെന്നും അതിലൂടെ നവോത്ഥാനസമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും പുന്നല മാധ്യമങ്ങളോട് പറഞ്ഞു
തിരുവനന്തപുരം: യു ഡി എഫ് ന്റെ ശബരിമല നയത്തിനെതിരെ
കെ പി എം എസ് ,ശബരിമല പ്രശ്നത്തിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച എൽഡിഎഫ് സർക്കാർ അതിലുറച്ച് നിൽക്കുന്നുവെന്ന് പറയാൻ ആർജ്ജവം കാണിക്കണമെന്ന് നവോത്ഥാനസമിതി കൺവീനർ പുന്നല ശ്രീകുമാർ. യുവതീപ്രവേശനത്തെ അനുകൂലിച്ച സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആർജ്ജവത്തോടെ സംസ്ഥാന സർക്കാർ വ്യക്തമാക്കണം. കോടതി വിധി വന്നശേഷം ചർച്ചയാകാമെന്ന നിലപാട് പ്രീണിപ്പിക്കൽ നയമാണെന്നും അതിലൂടെ നവോത്ഥാനസമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും പുന്നല മാധ്യമങ്ങളോട് പറഞ്ഞു ശബരിമല വിഷയത്തിൽ ആദ്യം സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്ത കോൺഗ്രസ്സ് യു ഡി എഫ് ഇപ്പോൾ എതിർക്കുന്നത് രാഷ്രിയ ലക്‌ഷ്യം വച്ച് മാത്രമെന്നും പുന്നല പറഞ്ഞു. അന്ധവിശ്വാസം പ്രചരിച്ചു വർഗ്ഗിയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന ബി ജെ പി യുടെ ചുവടു പിടിച്ചനാണ് യു ഡി എഫ് ശബരിമല ചർച്ചവിഷയമാക്കുന്നതു
യുഡിഎഫ് പുറത്തുവിട്ട കരട് നിയമം അന്ധവിശ്വാസത്തെ സംരക്ഷിക്കുന്നതാണ്. അത്തരത്തിൽ അന്ധവിശ്വാസത്തെ സംരക്ഷിക്കുന്നതിന് നിയമം തയ്യാറാക്കുന്ന യുഡിഎഫ് പരിഷ്കൃത സമൂഹത്തെ നയിക്കാൻ യോഗ്യരാണോയെന്ന് കേരളം ചർച്ച ചെയ്യുമെന്നും പുന്നല ശ്രീകുമാർ കൂട്ടിച്ചേർത്തു.