പുൽവാമ ഭീകരാക്രമണം: ജവാൻമാരുടെ കുടുംബങ്ങൾക്ക് ഒരുമാസത്തെ ശമ്പളം നൽകുമെന്ന് പഞ്ചാബ് എംഎൽഎമാർ
ജവാൻമാരുടെ കുടുംബങ്ങൾക്ക് തങ്ങളുടെ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് പഞ്ചാബിലെ എംഎൽഎമാർ. കോൺഗ്രസ് എംഎൽഎ പർമിന്ദേർ സിംഗ് പിങ്കിയുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ഐകകണ്‌ഠ്യേന തീരുമാനത്തിലെത്തിയത്.തിങ്കളാഴ്ചയാണ് എംഎൽഎമാർ ഇതുസംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച 40 സിആർപിഎഫ് ജവാൻമാരുടെ കുടുംബങ്ങള്‍ക്കും തങ്ങളുടെ മുഴുവൻ ശമ്പളവും നൽകുമെന്ന് പ്രസ്താവനയിൽ പറയുന്നു.
ചണ്ഡിഗഡ്: കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച സിആർപിഎഫ് ജവാൻമാരുടെ കുടുംബങ്ങൾക്ക് തങ്ങളുടെ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് പഞ്ചാബിലെ എംഎൽഎമാർ. കോൺഗ്രസ് എംഎൽഎ പർമിന്ദേർ സിംഗ് പിങ്കിയുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ഐകകണ്‌ഠ്യേന തീരുമാനത്തിലെത്തിയത്.തിങ്കളാഴ്ചയാണ് എംഎൽഎമാർ ഇതുസംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച 40 സിആർപിഎഫ് ജവാൻമാരുടെ കുടുംബങ്ങള്‍ക്കും തങ്ങളുടെ മുഴുവൻ ശമ്പളവും നൽകുമെന്ന് പ്രസ്താവനയിൽ പറയുന്നു.
ഫെബ്രുവരി 14നാണ് പുൽവാമയിൽ സൈനികവാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് ഇടയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നില്‍