ഒഡിഷയ്ക്ക് പിന്നാലെ പഞ്ചാബും ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനം ചെറുക്കുക എന്ന ലക്ഷ്യത്തോടെ മെയ് ഒന്നുവരെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്

0

കോവിഡ് വ്യാപനം ചെറുക്കുക എന്ന ലക്ഷ്യത്തോടെ മെയ് ഒന്നുവരെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.നേരത്തെ തന്നെ പഞ്ചാബ് ലോക്ക്ഡൗണ്‍ നീട്ടുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ലോക്ക്ഡൗണ്‍ നീ്ട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

പഞ്ചാബില്‍ കോവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രതികരണം നടത്തിയിരുന്നു. സെപ്റ്റംബര്‍ പകുതിയോടെ കോവിഡ് രോഗബാധ രാജ്യത്ത് പാരമ്യത്തില്‍ എത്തുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ 58 ശതമാനം ജനങ്ങളെ കോവിഡ് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ നീട്ടി കൊണ്ടുളള പ്രതികരണം പുറത്തുവന്നത്.

You might also like

-