പുല്‍വാമ ഭീകരാക്രമണ കുറ്റപത്രം സമർപ്പിക്കുന്നതിൽ എന്‍ഐഎയ്ക്ക് വന്‍ വീഴ്ച. പ്രതിക്ക് ജാമ്യം

കേസിലെ പ്രധാന പ്രതി യൂസഫ് ചോപാന് പട്യാല കോടതി ജാമ്യം അനുവദിച്ചു

0

ഡൽഹി : രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ സൂത്ര ധാരകനായനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു കേസിലെ പ്രധാന പ്രതി യൂസഫ് ചോപാന് പട്യാല കോടതി ജാമ്യം അനുവദിച്ചു. പുല്‍വാമ ഭീകരാക്രമണം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല
2019 ഫെബ്രുവരി 14ന് പുല്‍വാമയ്ക്കടുത്തുള്ള ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ വെച്ചാണ് ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദിയായ ആദില്‍ അഹമ്മദ് ദര്‍ എന്ന ഇരുപത്തിരുണ്ടുകാരന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹന വ്യൂനഹത്തിനിടയിലേക്ക് ഇടിച്ച് കയറ്റിയത്. 40 സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സാധാരണയായി സൈനിക സ്റ്റോറുകളില്‍ കാണപ്പെടുന്ന വെടിമരുന്നുകളാണ് സ്ഫോടനത്തിനായി ഉപയോഗിച്ചിരുന്നത്.അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിന്‍, ആര്‍ഡിഎക്സ് എന്നിവ നിറച്ച കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. 25 കിലോ പ്ലാസ്റ്റിക്ക് സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു

You might also like

-