നാസാ ദൗത്യം ഇന്ത്യൻ വനിതയുടെ നിയന്ത്രണത്തിൽ .. പൂജ ജസ് റാണി നാസാ മിഷന്‍ കണ്‍ട്രോള്‍ ഡയറക്ടര്‍
കല്പനാ ചൗളക്കുശേഷം നാസായില്‍ ഉയര്‍ന്ന സ്ഥാനത്തു നിയമനം ലഭിക്കുന്ന ആദ്യ സ്‌പേയ്‌സ് എന്‍ജിനീയറാണ് പൂജാ ജസ്‌റാണി
ഹൂസ്റ്റണ്‍: നാസാ മിഷന്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഏയ്‌റെ സ്‌പേയ്‌സ് എന്‍ജിനീയര്‍ ജസ്‌റാണി ഇടം നേടി.പുതിയതായി നിയമിക്കപ്പെട്ട ആറുപേരില്‍ ഏക ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറാണ് പൂജ.ഓസ്റ്റന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ നിന്നും 2007 ല്‍ എയ്‌റൊ സ്‌പേയ്‌സ് എന്‍ജിനീയറിംഗില്‍ ബിരുദം നേടി.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ യുണൈറ്റഡ് സ്‌പേയ്‌സ അലയന്‍സില്‍ പരിശീലനം നേടിയിരുന്നു.സ്‌പേയ്‌സ് സ്റ്റേഷന്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ ടീമംഗമെന്ന നിലയില്‍ ലൈഫ് സപ്പോര്‍ട്ട്, കാപ്‌സ്യൂള്‍ കമ്മ്യൂണിക്കേറ്റര്‍, ബഹിരാകാശ സഞ്ചാരികളുമായി ആശയവിനിമയം നടത്തുക തുടങ്ങിയ നിരവധി ചുമതലകളാണ് പൂജയില്‍ നിക്ഷിപ്തമായിരിക്കുന്നത്.
2003 ല്‍ ബഹിരാകാശ യാത്രയില്‍ പങ്കെടുത്ത് തിരിച്ചുവരുന്നതിനിടയില്‍ സ്‌പേയ്‌സ് ഷട്ടില്‍ കൊളംബിയ തകര്‍ന്നപ്പോള്‍ ഇന്ത്യന്‍ അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞ കല്പനാ ചൗള കൊല്ലപ്പെട്ടിരുന്നു. കല്പനാ ചൗളക്കുശേഷം നാസായില്‍ ഉയര്‍ന്ന സ്ഥാനത്തു നിയമനം ലഭിക്കുന്ന ആദ്യ സ്‌പേയ്‌സ് എന്‍ജിനീയറാണ് പൂജാ ജസ്‌റാണി