അരികൊമ്പനെ പുനരധിവസിപ്പിക്കാനുളള വിദഗ്ദ സമിതി തീരുമാനത്തിനെതിരെ പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം.
ചിന്നക്കനാലിൽ അരികൊമ്പൻ വീണ്ടും വീട് തകർത്തു. ചിന്നക്കനാലിൽ 301 കോളനിയിലാണ് അരിക്കൊമ്പൻ വീട് തകർത്തത്. കഴിഞ്ഞ രാത്രിയിലാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്.കോളനി നിവാസി ജോർജിന്റെ വീടാണ് തകർത്തത്
പാലക്കാട് | ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച ഒറ്റയാൻ അരികൊമ്പനെ പറമ്പിക്കുളത്ത് പുനരധിവസിപ്പിക്കാനുളള വിദഗ്ദ സമിതി തീരുമാനത്തിനെതിരെ ജനകീയ പ്രതിഷേധം. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ സമരങ്ങള്‍ തീരുമാനിയ്ക്കാന്‍ നാളെ സര്‍വകക്ഷിയോഗം ചേരുമെന്ന് കെ ബാബു എംഎല്‍എ അറിയിച്ചു.
പതിനൊന്ന് ആദിവാസി കോളനികളിലായി രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ താമസിക്കുന്നുണ്ട് മേഖലയില്‍. ആനയെ എത്തിക്കുന്ന ഒരുകൊമ്പന്‍ റേഞ്ചിനു അടുത്തു തന്നെയാണ് കുരിയാര്‍ കുറ്റി ആദിവാസി കോളനി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് നെന്‍മാറ എംഎല്‍എ കെ ബാബു മുഖ്യമന്ത്രി, വനം മന്ത്രി, വനം വകുപ്പ് സെക്രട്ടറി, പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് കത്തു നല്‍കി.
തുടര്‍ സമരങ്ങള്‍ തീരുമാനിയ്ക്കാന്‍ നാളെ മുതലമടയില്‍ സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. കോടതിയെ സമീപിയ്ക്കുന്നതും ആലോചനയിലാണ്. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് ബുധനാഴ്ച പുറത്ത് വന്നിരുന്നു. പറമ്പിക്കുളം മുതുവരച്ചാല്‍ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഇതാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും വിദഗ്ധ സമിതി കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ചിന്നക്കനാലിൽ അരികൊമ്പൻ വീണ്ടും വീട് തകർത്തു. ചിന്നക്കനാലിൽ 301 കോളനിയിലാണ് അരിക്കൊമ്പൻ വീട് തകർത്തത്. കഴിഞ്ഞ രാത്രിയിലാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്.കോളനി നിവാസി ജോർജിന്റെ വീടാണ് തകർത്തത്. അടുക്കള ഭാഗമാണ് ഇടിച്ചത്. തകര ഷീറ്റുകൾ താഴെ വീഴുന്ന ശബ്ദം കേട്ട് സമീപവാസികൾ എത്തിയാണ് കാട്ടാനയെ തുരത്തിയത്.ജോർജ്ജും കുടുംബവും ആശുപത്രി ആവശ്യങ്ങൾക്ക് പോയിരുന്നതിനാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. അതേസമയം കാട്ടാന ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അരിക്കുമ്പനെ പിടിച്ചു മാറ്റുന്ന നടപടികൾ വേഗത്തിൽ ആക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു . തിങ്കളാഴ്ച വിവിധ വകുപ്പുകളെ കൂട്ടിയുള്ള യോഗത്തിനുശേഷം ആകും അരിക്കൊമ്പനെ പിടികൂടി മാറ്റുക. ചിന്നക്കനാലിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.