വീട് ആക്രമിച്ച കേസിലെ സിപിഎമ്മുകാര്‍ക്കെതിരെ നടപടിയില്ല പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ നിരാഹാര സമരം.
സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ പ്രതികളെല്ലാം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു
പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തണ്ണിത്തോട്ടെ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച കേസിലെ സിപിഎമ്മുകാര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ നിരാഹാര സമരം.കോവിഡ് നിരീക്ഷണത്തിലായിരുന്ന വിദ്യാർഥിനിയുടെ വീട് ആക്രമിച്ച സിപിഎം പ്രവര്‍ത്തകരായ നവീന്‍, സനില്‍, ജിന്‍സണ്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം.സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ പ്രതികളെല്ലാം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു. നിസ്സാര വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് അവസരം ഉണ്ടാക്കുകയാണെന്നാണ് വിദ്യാർഥിനിയുടെ കുടുംബം ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് വീട്ടു മുറ്റത്ത് പെണ്‍കുട്ടി നിരാഹാരം സമരം ആരംഭിച്ചത്.
നിരാഹാര സമരം ആരംഭിച്ചതിനു പിന്നാലെ പൊലീസ് വീണ്ടുമെത്തി വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. ക്വാറന്റൈനിലായതിനാലാണ് മൊഴി എടുക്കാതിരുന്നതെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തില്‍ ആകെ 6 പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇതിനു പിന്നാലെ പ്രതികളെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വിദ്യാര്‍ത്ഥിനി ക്വാറന്റൈനില്‍ തുടരുമ്പോള്‍ അച്ഛന്‍ പുറത്തിറങ്ങിയെന്നാരോപിച്ചായിരുന്നു വീടിന് നേരെ ആക്രമണം നടത്തിയത്. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.എന്നാൽ പ്രതികളെ പിടികൂടിയ പോലീസ് നിരക്കേസുകൾ ചുമത്തി കേസെടുത്ത ശേഷം പരാതികളെ വിട്ടയക്കുകയായിരുന്നു